കാസർകോട്: കന്നഡ ചിത്രത്തില്‍ തിളങ്ങാൻ കാസർകോട്ടുകാരൻ സായി കൃഷ്ണ. ചന്തേര സ്വദേശിയും 14 വയസുകാരനുമായ സായി കൃഷ്ണയുടെ രണ്ടാമത്തെ പ്രമുഖ ചിത്രമാണ് 'നൻ ഹെസറു കിഷോറ വൾ പാസ് എൻറു'.
ഒരു മുത്തച്ഛനും പേരക്കുട്ടിയും തമ്മിലുള്ള ബന്ധം, അവയവമോഷണത്തിന് വേണ്ടി കുട്ടികളെ തട്ടിക്കൊണ്ടു പോകൽ തുടങ്ങീ വിവിധങ്ങളായ വിഷയങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. കുട്ടികള്‍ക്കെതിരെയുള്ള അനീതിക്കും അക്രമത്തിനും ചൂഷണത്തിനും എതിരായി പോരാടാനും ചിത്രം ആഹ്വാനം ചെയ്യുന്നു.
പതെ ഫിലിംസിന്റെ ബാനറിൽ എം.ഡി. പാർത്ഥസാരഥിയുടെ നിര്‍മ്മാണത്തില്‍ ഭാരതി ശങ്കറാണ് സംവിധാനം. ഈ മാസം 19ന് റിലീസ് ചെയ്യുന്ന ചിത്രം കാസർകോട് കൃഷ്ണ തിയേറ്ററിലും പ്രദർശനത്തിനെത്തും. മൈസൂരിലായിരുന്നു ചിത്രീകരണം.