കേരളം

kerala

ETV Bharat / sitara

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ജീവിതം വെള്ളിത്തിരയിലേക്ക് - മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ

നടന്‍ മഹേഷ് ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്‍റർടെയ്ൻമെന്‍റുമായി ചേര്‍ന്ന് സോണി പിക്ചേഴ്സ് ഇന്‍റർനാഷണല്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിർമ്മിക്കുന്നത്.

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ജീവിതം വെള്ളിത്തിരയിലേക്ക്

By

Published : Feb 28, 2019, 1:08 PM IST

മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ജീവിതത്തെ ആസ്പദമാക്കി സിനിമയൊരുങ്ങുന്നു. ഹിന്ദിയിലും തെലുങ്കിലുമായി തയ്യാറാവുന്ന ചിത്രത്തിന്‍റെ പേര് 'മേജര്‍' എന്നാണ്.

തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി സേഷ് ആണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ വേഷത്തിലെത്തുന്നത്. മഹേഷ് ബാബു എന്‍റർടെയ്ൻമെന്‍റും സോണി പിക്ചേഴ്സും കൂടാതെ അദിവി സേഷിന്‍റെ അദിവി എന്‍റര്‍ടെയ്ന്‍മെന്‍റും ശരത് ചന്ദ്ര, അനുരാഗ് റെഡ്ഡി എന്നിവരുടെ എ പ്ലസ് എസ് മൂവീസും 'മേജറി'ന്‍റെ നിര്‍മ്മാണ പങ്കാളികളാണ്. അദിവി സേഷ് തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ സംവിധാനം ശശികിരണ്‍ ടിക്കയാണ്.

മുംബൈ താജ് ഹോട്ടല്‍ കേന്ദ്രീകരിച്ച് 2008 നവംബര്‍ 26ന് നടന്ന ഭീകരാക്രമണത്തിലാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ കൊല്ലപ്പെടുന്നത്. എന്‍.എസ്‌.ജി കമാന്‍ഡോ ആയിരുന്ന അദ്ദേഹത്തിന്‍റെ സംഭാവനകള്‍ക്കുള്ള ആദരവെന്ന നിലയില്‍ മരണശേഷം 2009ല്‍ ഭാരത സര്‍ക്കാര്‍ പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര അദ്ദേഹത്തിന് സമ്മാനിച്ചിരുന്നു.

ABOUT THE AUTHOR

...view details