കേരളം

kerala

ETV Bharat / sitara

‘രാജയും പിള്ളേരും ഡബിള്‍ സ്ട്രോങ്ങല്ല, ട്രിപ്പിള്‍ സ്ട്രോങ്ങ്’ - മധുരരാജ ടീസർ

മമ്മൂട്ടി, പൃഥ്വിരാജ്, ശ്രിയ ശരൺ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ‘പോക്കിരിരാജ’ യുടെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രമാണ് ‘മധുരരാജ’. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണവും ‘മധുരരാജ’ സ്വന്തമാക്കുകയാണ്.

‘രാജയും പിള്ളേരും ഡബിള്‍ സ്ട്രോങ്ങല്ല, ട്രിപ്പിള്‍ സ്ട്രോങ്ങ്’

By

Published : Mar 21, 2019, 1:26 PM IST

കാത്തിരിപ്പിന് വിരാമമിട്ട് മമ്മൂട്ടി-വൈശാഖ് ചിത്രം ‘മധുരരാജ’യുടെ ടീസർ പുറത്തിറങ്ങി. മമ്മൂട്ടിയുടെ മാസ് ലുക്കും ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമാണ് ടീസറിന്‍റെ പ്രധാന ആകർഷണം.

ചിത്രത്തിന്‍റെ ആദ്യഭാഗമായ പോക്കിരി രാജയെക്കാൾ കൂടുതല്‍ ആക്ഷന്‍ രംഗങ്ങള്‍ മധുരരാജയിലുണ്ടാകുമെന്ന് ടീസർ വ്യക്തമാക്കുന്നു. ഏറെ നാളുകൾക്ക് ശേഷം വരുന്ന മമ്മൂട്ടിയുടെ മാസ് ചിത്രമെന്ന രീതിയിലും ചിത്രം ആരാധകർക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. വിഷുവിന് റിലീസിനെത്തുന്ന ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ നേരത്തെ അണിയറക്കാർ പുറത്ത് വിട്ടിരുന്നു.

ബോളിവുഡ് താരം സണ്ണി ലിയോണിന്‍റെഐറ്റം ഡാൻസാണ് ‘മധുരരാജ’യുടെ മറ്റൊരു ആകർഷണം. അനുശ്രീ, ഷംന കാസിം, അന്ന രേഷ്മ, മഹിമ നമ്പ്യാർ എന്നിങ്ങനെ നാല് നായികമാർ ചിത്രത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. നെടുമുടി വേണു, സിദ്ദിഖ്, വിജയരാഘവൻ, അജു വർഗീസ്, ജയ്, സലിം കുമാർ, ജഗപതി ബാബു, നരേൻ, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

എട്ട് വര്‍ഷങ്ങൾക്ക് ശേഷമാണ് വൈശാഖും മമ്മൂട്ടിയും ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്. ഉദയകൃഷ്ണ തിരക്കഥ നിർവ്വഹിച്ച ചിത്രത്തിന് സംഘട്ടനം ഒരുക്കിയിരിക്കുന്നത് പീറ്റർ ഹെയ്ൻ ആണ്. നെല്‍സണ്‍ ഐപ്പ് നിര്‍മ്മിക്കുന്ന ചിത്രം യു.കെ സ്റ്റുഡിയോസ് വിതരണത്തിനെത്തിക്കും. ഒരേ സമയം മലയാളം , തമിഴ് , തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസിനെത്തും.


ABOUT THE AUTHOR

...view details