ലൂസിഫറിന് പുറകെ അവധികാലം ആഘോഷമാക്കാൻ മധുരരാജയും എത്തുന്നു. ഏപ്രില്‍ 5നാണ് ചിത്രത്തിന്‍റെ ട്രെയിലർ റീലിസ് ചെയ്യുന്നത്. വിപുലമായ ചടങ്ങുകളാണ് ട്രെയിലർ ലോഞ്ചിനോട് അനുബന്ധിച്ച് ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. അബുദാബിയിലെ അല്‍ വഹ്ദ മാളിലാണ് ട്രെയിലർ ലോഞ്ച് ചടങ്ങുകൾ നടക്കുക. ഏപ്രില്‍ 4ന് ബുർജ് ഖലീഫയില്‍ പത്ര സമ്മേളനവും ഒരുക്കിയിട്ടുണ്ട്.
മധുരരാജ; ട്രെയിലർ ലോഞ്ച് അബുദാബിയില്‍ - മധുരരാജ ട്രെയിലർ
ലൂസിഫറിന്‍റെ ട്രെയിലർ ലോഞ്ചിനും അബുദാബി സാക്ഷ്യം വഹിച്ചിരുന്നു.
മധുരരാജ; ട്രെയിലർ ലോഞ്ച് അബുദാബിയില്‍, ബുർജ് ഖലീഫയില്‍ പത്രസമ്മേളനം
ലൂസിഫറിന്‍റെ ട്രെയിലർ റിലീസിന്‍റെ അന്ന് തന്നെയായിരുന്നു മധുരരാജയുടെ ടീസർ പുറത്തിറങ്ങിയത്. ടീസർ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. സൂപ്പർഹിറ്റ് ചിത്രം പുലിമുരുകന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്ൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മധുരരാജ. ബോളിവുഡ് താരം സണ്ണി ലിയോണിന്‍റെ ഐറ്റം ഡാൻസാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രധാന ആകർഷണം.