ആദ്യദിനത്തിൽ തിയറ്ററുകൾ ഇളക്കിമറിച്ച് രാജ; കളക്ഷൻ റിപ്പോർട്ട് പുറത്ത്
കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും 5.7 ലക്ഷം രൂപയാണ് സിനിമയ്ക്ക് ലഭിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഒമ്പത് ലക്ഷമാണ് ചിത്രത്തിന് ട്രിവാന്‍ഡ്രം മള്‍ട്ടിപ്ലക്‌സില്‍ നിന്ന് ലഭിച്ചിട്ടുള്ളത്.
ഒമ്പത് വർഷത്തെ ഇടവേളക്ക് ശേഷമുള്ള രാജയുടെ വരവിന് വമ്പൻ സ്വീകരണം നൽകി ആരാധകർ. പോക്കിരിരാജയുടെ രണ്ടാം ഭാഗമായയെത്തിയ 'മധുരരാജ'യ്ക്ക് ആദ്യദിനത്തിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിമർശകരെ പോലും കയ്യടിപ്പിക്കുന്ന ആക്ഷനുമായാണ് ഇത്തവണ രാജയുടെ വരവ്. ചിത്രത്തിൻ്റെ ആദ്യദിന കളക്ഷൻ റിപ്പോർട്ടും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും 5.7 ലക്ഷം രൂപയാണ് സിനിമയ്ക്ക് ലഭിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. 16 ഷോകളായിരുന്നു ഇവിടെ ചിത്രത്തിനുണ്ടായിരുന്നത്. ഇതിൽ 13 ഷോകളും ഹൗസ് ഫുള്ളായിരുന്നു. ഒമ്പത് ലക്ഷമാണ് ചിത്രത്തിന് ട്രിവാന്‍ഡ്രം മള്‍ട്ടിപ്ലക്‌സില്‍ നിന്നും ലഭിച്ചിട്ടുള്ളതെന്നാണ് വിവരം. വൈകുന്നേരത്തെ പ്രദര്‍ശനങ്ങളിലെല്ലാം ഹൗസ് ഫുള്‍ ബോര്‍ഡുകളായിരുന്നു തിയറ്ററുകളിലെല്ലാം. തിരക്ക് കാരണം കൂട്ടിയത് നൂറിലധികം ഷോകളാണ്. വിഷു അവധിയും വാരാന്ത്യവുമെല്ലാം വരുന്നതോടെ തിരക്ക് ഇരട്ടിയാകാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഉദയകൃഷ്ണയും ഒന്നിക്കുന്നെന്ന വാർത്ത വന്നതു മുതൽ പ്രേക്ഷകരെല്ലാം ആവേശത്തിലായിരുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന സിനിമയാണിതെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.