ഏഷ്യൻ ഏജ് ഗെയിംസിൽ നീന്തലിൽ ഇന്ത്യയ്ക്കായി വെള്ളി സ്വന്തമാക്കിയ മകന്‍ വേദാന്തിന് അഭിനന്ദനവുമായി നടൻ മാധവൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം സന്തോഷവും അഭിമാനവും പങ്കുവച്ചത്. ദൈവത്തിന്‍റെ കാരുണ്യമെന്നാണ് താരം മകന്‍റെ മെഡൽനേട്ടത്തിന്‍റെ വിശേഷിപ്പിച്ചത്. ഇതാദ്യമായാണ് വേദാന്ത് രാജ്യാന്തര തലത്തിൽ നേട്ടം സ്വന്തമാക്കുന്നത്.
കഴിഞ്ഞ വർഷം വെങ്കലം, ഇക്കുറി വെള്ളി; രാജ്യത്തിനായി മെഡല്‍ നേടി മാധവന്‍റെ മകൻ - രാജ്യത്തിനായി മെഡല്‍ നേടി മാധവന്‍റെ മകൻ
4*100 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിലാണ് വേദാന്തിന്‍റെ വെള്ളിനേട്ടം.
![കഴിഞ്ഞ വർഷം വെങ്കലം, ഇക്കുറി വെള്ളി; രാജ്യത്തിനായി മെഡല്‍ നേടി മാധവന്‍റെ മകൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4567636-thumbnail-3x2-ma.jpg)
'ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍ നേട്ടം. ദൈവത്തിന്‍റെ അനുഗ്രഹം. ഇന്ത്യയെ പ്രതിനിധീകരിച്ച് വേദാന്ദിന്‍റെ ആദ്യ മെഡല്‍', എന്നാണ് മെഡല്‍ നേടിയ മകന്‍റെയും സംഘത്തിന്‍റെയും ചിത്രങ്ങൾ പങ്കുവച്ച് താരം കുറിച്ചത്. 4*100 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിലാണ് വേദാന്തിന്‍റെ വെള്ളിനേട്ടം. മാധവന്‍റെ കുറിപ്പിൽ ചലച്ചിത്ര–രാഷ്ട്രീയ മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖരും ആരാധകരും വേദാന്തിന് ആശംസകൾ നേർന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തായ്ലൻഡിൽ നടന്ന രാജ്യാന്തര നീന്തല്‍ മത്സരത്തില്‍ ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടിയ താരമാണ് വേദാന്ത്. ദേശീയതലത്തില്‍ 100 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ വേദാന്ത് സ്വര്‍ണമെഡലും നേടിയിട്ടുണ്ട്.
വേദാന്ത് ദേശീയതലത്തിൽ അറിയപ്പെടുന്ന നീന്തൽതാരമാണ്. ദേശീയതലത്തിലും രാജ്യാന്തരതലത്തിലും നിരവധി പുരസ്കാരങ്ങൾ വേദാന്തിനെ തേടിയെത്തിയിട്ടുണ്ട്.