കേരളം

kerala

ETV Bharat / sitara

മൂത്രമൊഴിക്കാതിരിക്കാനുള്ള കഴിവ് ഇല്ലാത്തതിനാല്‍ ഞാൻ കാരവൻ എടുത്തു; മാല പാർവ്വതി - maalaparvathi on caravan issue

ഹാപ്പി സർദാർ എന്ന സിനിമയിൽ അഭിനയിക്കുന്നതിന്‍റെ ഇടയിൽ മാലാ പാർവതി കാരവൻ ചോദിച്ചുവെന്ന് അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ ആരോപണം ഉയർത്തിയിരുന്നു.

maalaparvathi

By

Published : Aug 5, 2019, 2:01 PM IST

സിനിമ സെറ്റിലുണ്ടായ മോശം അനുഭവത്തെക്കുറിച്ച് നടി മാല പാര്‍വ്വതി തുറന്ന് പറഞ്ഞത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. 'ഹാപ്പി സര്‍ദാര്‍' എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യം പോലും ഉണ്ടായിരുന്നില്ലെന്നും അത് ചോദിച്ചപ്പോള്‍ വളരെ മോശം മറുപടിയാണ് ലഭിച്ചത് എന്നുമായിരുന്നു താരം പറഞ്ഞത്.

ഇതേ തുടര്‍ന്ന് 'അമ്മ' നടി കാരവന്‍ ചോദിച്ചു എന്ന ആരോപണവുമായി നിര്‍മാതാവിന്‍റെ കാഷ്യര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഇതിനെതിരെ തെളിവ് സഹിതം മറുപടി നല്‍കിയിരിക്കുകയാണ് മാല പാര്‍വതി. മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാതിരുന്നതിനാല്‍ താൻ സ്വന്തം കാശ് മുടക്കി കാരവന്‍ എടുത്തു എന്നാണ് നടി തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.

'ചായ, ഭക്ഷണം, ടോയ്ലറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യം തരാത്തവരോട് കാരവൻ ചോദിക്കാൻ പാടില്ല എന്ന സാമാന്യ ബോധം ഉണ്ട്. ഉച്ചയ്ക്ക് മൂന്ന് മുതൽ പിറ്റേന്ന് വെളുപ്പിന് ആറ് വരെ ജോലി ചെയ്യുന്ന സെറ്റിൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ തന്നിരുന്നിടത്ത് ബ്ലോക്ക്‌ ആയിരുന്നതിനാലും, മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാതിരുന്നതിനാലും ഞാൻ കാരവൻ എടുത്തു. സ്വന്തം കാശിന്. എല്ലാ പെൺകുട്ടികൾക്കും വേണ്ടി. അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ?', കാരവൻ എടുത്ത ബില്ലിന്‍റെ ചിത്രം പങ്കുവച്ച് കൊണ്ട് മാല പാർവ്വതി കുറിച്ചു.

ABOUT THE AUTHOR

...view details