കേരളം

kerala

ETV Bharat / sitara

എമ്മി അവാർഡ്സ്; ലസ്റ്റ് സ്റ്റോറീസിനും സേക്രഡ് ഗെയിംസിനും നോമിനേഷൻ

ഡ്രാമ സിരീസ് വിഭാഗത്തിലാണ് സെയ്ഫ് അലി ഖാന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സേക്രഡ് ഗെയിംസ് മത്സരിക്കുക. എന്നാല്‍ ആന്തോളജിയായി ഒരുക്കിയ ലസ്റ്റ് സ്റ്റോറീസ് രണ്ട് വിഭാഗങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്.

sacred games

By

Published : Sep 20, 2019, 1:16 PM IST

ടെലിവിഷന്‍ രംഗത്തെ മികവുകള്‍ക്കുള്ള ലോകത്തെ ഏറ്റവും പ്രധാന പുരസ്‌കാരമായ എമ്മി അവാര്‍ഡ്‌സ് 2019 പതിപ്പിന്‍റെ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. സേക്രഡ് ഗെയിംസ്, ലസ്റ്റ് സ്റ്റോറീസ്, ദി റീമിക്‌സ് എന്നീ മൂന്ന് ഇന്ത്യന്‍ വെബ് സിരീസുകള്‍ നോമിനേഷന്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഡ്രാമ സിരീസ് വിഭാഗത്തിലാണ് സെയ്ഫ് അലി ഖാന്‍, നവാസുദ്ദീൻ സിദ്ദിഖി തുടങ്ങിയവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സേക്രഡ് ഗെയിംസ് മത്സരിക്കുക. എന്നാല്‍ ആന്തോളജിയായി ഒരുക്കിയ ലസ്റ്റ് സ്റ്റോറീസ് രണ്ട് വിഭാഗങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്. ടെലിവിഷന്‍ മിനി-സിരീസ് വിഭാഗത്തിലും മികച്ച നടിക്കുള്ള അവാര്‍ഡിനുമാണ് (രാധിക ആപ്‌തെ) ലസ്റ്റ് സ്റ്റോറീസ് മത്സരിക്കുക. രണ്ട് സിരീസുകളുടെയും സംവിധായകരുടെ നിരയിലുള്ള അനുരാഗ് കശ്യപ് ഈ സന്തോഷം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പങ്കുവച്ചിട്ടുണ്ട്.

നോണ്‍-സ്‌ക്രിപ്റ്റഡ് എന്‍റര്‍ടെയ്ന്‍മെന്‍റ് വിഭാഗത്തിലാണ് 'ദി റീമിക്‌സ്' ഇടംപിടിച്ചിരിക്കുന്നത്. ആകെ 11 വിഭാഗങ്ങളിലായി 44 നോമനേഷനുകളാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. 21 രാജ്യങ്ങളില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റുകള്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. നവംബര്‍ 25നാണ് പ്രഖ്യാപനം.

ABOUT THE AUTHOR

...view details