റിലീസ് അടുക്കുതോറും വിവാദത്തിന് വഴിതെളിയിച്ച് ജോക്കര്‍ ചിത്രം. സിനിമ റിലീസ് ചെയ്യുന്ന കേന്ദ്രങ്ങളില്‍ വെടിവെപ്പ് നടക്കുമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജാഗ്രതയിലാണ് ലോസ് ഏഞ്ചല്‍സ് ആര്‍മി പൊലീസ്.
ജോക്കറിന്‍റെ റിലീസ് ദിവസം തിയേറ്ററുകളില്‍ വെടിവെപ്പ്; അതീവ ജാഗ്രത പുലർത്തി പൊലീസ് - ജോക്കർ
ക്രിസ്റ്റഫര്‍ നോളന്‍റെ സംവിധാനത്തിലൊരുങ്ങിയ 'ഡാര്‍ക്ക് നൈറ്റ്‌സ്' എന്ന ചിത്രത്തിന്‍റെ റിലീസ് ദിനത്തില്‍ സംഭവിച്ചത് പോലെ ജോക്കറിന്‍റെ റീലീസിംഗ് ദിനത്തിലും വെടിവെയ്പ്പ് നടക്കാനിടയുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മുന്നറിയിപ്പ്.
ക്രിസ്റ്റഫര്‍ നോളന്‍റെ സംവിധാനത്തിലൊരുങ്ങിയ 'ഡാര്‍ക്ക് നൈറ്റ്‌സ്' എന്ന ചിത്രത്തിന്‍റെ റിലീസ് ദിനത്തില്‍ സംഭവിച്ചത് പോലെ ജോക്കറിന്‍റെ റിലീസിംഗ് ദിനത്തിലും വെടിവെയ്പ്പ് നടക്കാനിടയുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മുന്നറിയിപ്പ്. ഡാര്‍ക്ക് നൈറ്റ് സിനിമ റിലീസ് ചെയ്ത ദിവസം നടന്ന വെടിവെപ്പില്‍ 12 ആളുകളാണ് കൊല്ലപ്പെട്ടത്. സമാന സംഭവം ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ആര്‍മി പൊലീസിന്‍റെ നീക്കം.
വാക്വിന്‍ ഫീനിക്‌സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജോക്കറിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ വരവേറ്റത്. ജീവിതത്തിലുടനീളം പരിഹാസവും അപമാനവും പീഡനവും ഏറ്റുവാങ്ങുന്ന ആര്‍തര്‍ ഫ്ലെക്ക് ഗോഥം സിറ്റിയെ വിറപ്പിക്കുന്ന വില്ലന്‍ ജോക്കറായി തീരുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. ടോഡ് ഫിലിപ്‌സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അമേരിക്കയില്‍ ഭീതി പരത്തുന്ന തോക്ക് ഭീകരതയുമായി ബന്ധപ്പെട്ട് ജോക്കര്‍ നേരത്തേ വിവാദത്തിലായിരുന്നു. പ്രതികാരം തീര്‍ക്കാന്‍ അഭിനേതാക്കള്‍ സിനിമയില്‍ തോക്കെടുക്കുമ്പോള്‍ അത് പ്രേക്ഷകരെ സ്വാധീനിക്കുമെന്നാണ് പ്രധാന വിമര്‍ശനം. ഒക്ടോബർ നാലിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.