കേരളം

kerala

ETV Bharat / sitara

ലോക സിനിമക്ക് മുന്നില്‍ മലയാളത്തിന് അഭിമാനമായി 'ജല്ലിക്കട്ട്' - jellikketu world premier in torronto film festival

ടൊറന്‍റോ ഇന്‍റർനാഷണല്‍ ഫിലിം ഫെസ്റ്റിവൽ വേദിയിലെ രണ്ടാം ദിവസം ജല്ലിക്കെട്ട് പ്രദർശിപ്പിച്ചപ്പോൾ ലഭിച്ച സ്വീകരണം ഞെട്ടിക്കുന്നതായിരുന്നുവെന്ന് മാധ്യമങ്ങൾ രേഖപ്പെടുത്തുന്നു.

ജല്ലിക്കട്ട്

By

Published : Sep 9, 2019, 9:21 AM IST

പ്രഖ്യാപനവേള മുതല്‍ മലയാള സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കട്ട്'. ചിത്രത്തിന്‍റെ വേൾഡ് പ്രീമിയർ കഴിഞ്ഞ ദിവസം ടൊറന്‍റോ രാജ്യാന്തര ചലച്ചിത്ര മേളയില്‍ നടന്നിരുന്നു. സമകാലീന ലോക സിനിമാ വിഭാഗത്തില്‍ മത്സരിച്ച ജല്ലിക്കട്ട് അമ്പരപ്പിക്കുന്ന അനുഭവമാണെന്നാണ് സിനിമ കണ്ടവരുടെ അഭിപ്രായം.

“Jaws in South India,” തുടങ്ങിയ നിരൂപണങ്ങളാണ് ചിത്രത്തെ കുറിച്ച് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. 333 ഫീച്ചർ സിനിമകൾ പ്രദർശിപ്പിക്കുന്ന ടൊറന്‍റോ ഫെസ്റ്റിവലിൽ പ്രശസ്ത നിരൂപകർ തിരഞ്ഞെടുത്ത 40 സിനിമകളിലെ ആദ്യ രണ്ടിൽ ജല്ലിക്കട്ട് ആണ്. ലോക പ്രശസ്തരായ 27 നിരൂപകർ ചിത്രത്തിന് നൽകിയത് മൂന്ന് വോട്ട് ആണ്. 'Master of Chaos' എന്നാണ് ലിജോയ്ക്ക് ഇംഗ്ലീഷ് പ്രേക്ഷകർ നൽകിയ വിശേഷണം. തന്‍റെ നടന്മാരോട് മൃഗങ്ങളെ പോലെ പെരുമാറാൻ ആണ് താൻ പറഞ്ഞതെന്നും ചിത്രത്തിൽ സംതൃപ്തനാണെന്നും പ്രദർശനത്തിന് ശേഷമുള്ള ചോദ്യോത്തരവേളയില്‍ ലിജോ പറഞ്ഞു.

ഗ്രാമത്തിൽ കയറുപൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ജല്ലിക്കട്ട്. എസ്. ഹരീഷ് എഴുതിയ 'മാവോയിസ്റ്റ്' എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ റിലീസ് കേരളത്തിൽ ഒക്ടോബറിലുണ്ടാകും എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

ABOUT THE AUTHOR

...view details