കേരളം

kerala

ETV Bharat / sitara

ലിജോ ജോസ് പെല്ലിശ്ശേരിയും സമീർ താഹിറും ഒന്നിക്കുന്നു - വിനയ് ഫോർട്ട് തമാശ

പ്രേമത്തിലെ അധ്യാപക വേഷത്തെ ഓർമ്മിപ്പിക്കുന്ന ലുക്കിലാണ് വിനയ് ഫോർട്ട് ചിത്രത്തിലെത്തുന്നത്

ലിജോ ജോസ് പെല്ലിശ്ശേരിയും സമീർ താഹിറും ഒന്നിക്കുന്നു

By

Published : Apr 15, 2019, 10:10 AM IST

വിനയ് ഫോർട്ട് നായകനാകുന്ന 'തമാശ' എന്ന ചിത്രത്തിനായി ലിജോ ജോസ് പെല്ലിശ്ശേരിയും സമീർ താഹിറും ഒന്നിക്കുന്നു. എന്നാല്‍ സംവിധായകരായിട്ടല്ല, നിർമ്മാതാക്കളായിട്ടാണ് ഇരുവരും ചിത്രത്തിനായി കൈകോർക്കുന്നത്.

ലിജോയ്ക്കും സമീറിനും പുറമെ ചെമ്പൻ വിനോദും ഛായാഗ്രഹകൻ ഷൈജു ഖാലിദും ചിത്രത്തിന്‍റെ നിർമ്മാണ പങ്കാളികളായി ഒപ്പമുണ്ട്. നവാഗതനായ അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹാപ്പി അവേഴ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിലാണ് 'തമാശ' നിർമ്മിക്കുന്നത്. സമീർ താഹിർ ഛായാഗ്രഹണവും ഷഹബാസ് അമനും റെക്സ് വിജയനും ചേർന്ന് സംഗീതവും നിർവ്വഹിക്കും.

ABOUT THE AUTHOR

...view details