കേരളം

kerala

ETV Bharat / sitara

"ആമസോണ്‍ കാടുകള്‍ കത്തിയെരിയുമ്പോള്‍ നിങ്ങളെവിടെയാണ്"?; മാധ്യമങ്ങളെ വിമര്‍ശിച്ച് ഡികാപ്രിയോ - ലിയനാർഡോ ഡികാപ്രിയോ

ആഗോള പരിസ്ഥിതി വിഷയങ്ങളില്‍ മുമ്പും ശക്തമായ നിലപാടെടുത്തിട്ടുള്ള താരമാണ് ഡി കാപ്രിയോ.

leonardo

By

Published : Aug 23, 2019, 6:14 PM IST

ആമസോണ്‍ മഴക്കാടുകളില്‍ കാട്ടുതീ പടരുന്നത് വാര്‍ത്തായാക്കാതിരുന്ന മാധ്യമങ്ങള്‍ക്കെതിരെ ഹോളിവുഡ് താരവും പരിസ്ഥിതി പ്രവര്‍ത്തകനുമായ ലിയനാര്‍ഡോ ഡികാപ്രിയോ. ആമസോണ്‍ കാടുകള്‍ കത്തിയെരിയുന്നതിന്‍റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് കൊണ്ടായിരുന്നു ഡികാപ്രിയോയുടെ വിമര്‍ശനം.

‘ഭൂമിയിലെ ഏറ്റവും വലിയമഴക്കാടുകള്‍, ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് വേണ്ട ജീവവായുവിന്‍റെ 20 ശതമാനം പുറത്ത് വിടുന്ന മേഖല, ലോകത്തിന്‍റെ ശ്വാസകോശമെന്ന് വിശേഷിപ്പിക്കാവുന്നയിടം, കഴിത്ത 16 ദിവസമായി അത് കത്തിയമരുകയാണ്. അക്ഷരാര്‍ഥത്തില്‍ ഒറ്റ മാധ്യമം പോലും അതേക്കുറിച്ച് മിണ്ടുന്നില്ല, എന്തുകൊണ്ട്?’, ഡികാപ്രിയോ കുറിച്ചു. വിഷയം ഡികാപ്രിയോ ഏറ്റെടുത്തതോടെ പിന്തുണയുമായി ലോകമെമ്പാടുമുള്ള ചലച്ചിത്ര താരങ്ങളും രംഗത്ത് വന്നു. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, ആലിയ ഭട്ട്, പൂജ ബത്ര, ബിപാഷ ബസു, മലൈക അറോറ, ശ്രദ്ധ കപൂര്‍ തുടങ്ങിയവർ ഡികാപ്രിയോയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

പൊതുവേ തണുത്തതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയാണ് ആമസോണ്‍ കാടുകളില്‍ അനുഭവപ്പെടുന്നത്. എന്നാല്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വരണ്ട കാലാവസ്ഥയും ഉണ്ടാകും. ഇതിന്‍റെ ഫലമായി കാട്ടുതീ ഉണ്ടാകാറുണ്ട്. എന്നാല്‍ കൂടുതലും മനുഷ്യനിര്‍മ്മിതമായ കാട്ടുതീയാണ് ആമസോണ്‍ കാടുകളെ നശിപ്പിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഇതുവരെ 74,000 കാട്ടുതീകളുണ്ടായിട്ടുണ്ടെന്ന് ബ്രസീല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ചിന്‍റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ABOUT THE AUTHOR

...view details