തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ആദ്യ 4 കെ ത്രീഡി തീയറ്റർ പ്രവർത്തനമാരംഭിച്ചു. തമ്പാനൂർ ബസ് ടെർമിനലിലാണ് ലോകോത്തര നിലവാരത്തിലുള്ള തീയറ്റർ ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ചിരിക്കുന്നത്. തീയറ്ററിന്‍റെസ്വിച്ച് ഓൺ കര്‍മ്മംഛായാഗ്രാഹകൻ രാമചന്ദ്രബാബു നിർവഹിച്ചു.
'ലെനിന്‍': കേരള സര്‍ക്കാരിന്‍റെ ആദ്യ 4K തീയേറ്റര്‍ പ്രവർത്തനമാരംഭിച്ചു - ലെനിൻ സിനിമാസ്
തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന്‍റെ മൂന്നാം നിലയില്‍ തുടങ്ങിയിരിക്കുന്ന തീയറ്ററില്‍ 150 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണുള്ളത്.
കെഎസ്എഫ്ഡി സി ചെയർമാൻ ആയിരുന്ന സംവിധായകൻ ലെനിൻ രാജേന്ദ്രന്‍റെസ്മരണാർത്ഥം 'ലെനിൻ സിനിമാസ്' എന്ന പേരിലാണ് തീയറ്റർ ആരംഭിച്ചിരിക്കുന്നത്. കരൾ ശസ്ത്രക്രിയയെ തുടർന്നുണ്ടായ അണുബാധ മൂലം കഴിഞ്ഞ ജനുവരി 14നാണ് ലെനിൻ രാജേന്ദ്രൻ അന്തരിച്ചത്. അദ്ദേഹത്തിന്‍റെ സ്വപ്നപദ്ധതിയാണ് ലെനിൻ സിനിമാസിലൂടെ യാഥാർത്ഥ്യമാകുന്നത്.
തലസ്ഥാനത്ത് കോർപ്പറേഷന്‍റെഅഞ്ചാമത്തെ തീയറ്റർ ആണ് ലെനിൻ സിനിമാസ്. 4 കെ ത്രീഡി ഡിജിറ്റല്‍ പ്രൊജക്ഷൻ, ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റം, ജെബിഎൽ സ്പീക്കർ, സോഫാ പുഷ് ബാക്ക് ഇരിപ്പിടങ്ങൾ തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് തീയറ്ററില്‍ സജ്ജീകരിച്ചിരിക്കുന്നത്. മാർച്ച് ഒന്ന് മുതല്‍ ദിവസം നാല് ഷോ വീതം പ്രദർശനമാരംഭിക്കും.