തട്ടിൻപുറത്ത് അച്യുതന് ശേഷം ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെപൂജ തലശ്ശേരിയിൽ നടന്നു. ബിജു മേനോനും നിമിഷ സജയനുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ പ്രഗീഷ് പി ജി ആണ് ചിത്രത്തിന്‍റെതിരക്കഥ ഒരുക്കുന്നത്.
കണ്ണൂരിന്‍റെ പശ്ചാത്തലത്തില്‍ പുതിയ ലാല്‍ജോസ് ചിത്രം - ലാല്‍ ജോസ്
കണ്ണൂരിന്‍റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോർട്ടുകൾ.
കണ്ണൂർ ഭാഷക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ ധാരാളംഅമച്വർ നാടക പ്രവർത്തകർക്കും പുതുമുഖങ്ങൾക്കും അവസരം നല്‍കിയിട്ടുണ്ട്. സുരേഷ് കൃഷ്ണ, ഇന്ദ്രൻസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. എൽ ജെ ഫിലിംസ് ആണ് ചിത്രത്തിന്‍റെവിതരണക്കാർ.
നാദിർഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി, വെള്ളിമൂങ്ങക്ക്ശേഷം സംവിധായകന്‍ ജിബു ജേക്കബിനൊപ്പം ഒന്നിക്കുന്ന ‘ആദ്യരാത്രി’ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റ് ബിജു മേനോൻ ചിത്രങ്ങൾ. സനൽകുമാർ ശശിധരന്‍റെ‘ചോല’, രാജീവ് രവി ചിത്രം ‘തുറമുഖം’ എന്നിവയാണ് നിമിഷ സജയന്‍റെപുറത്ത് വരാനുള്ള മറ്റ്ചിത്രങ്ങൾ. നിമിഷക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത ‘ചോല’ ഉടന്‍തീയറ്ററുകളിലെത്തും.