കേരളം

kerala

ETV Bharat / sitara

സംസ്കൃതത്തില്‍ ട്വീറ്റ് ചെയ്ത് ലേഡി ഗാഗ; ജയ്ശ്രീ റാം വിളിച്ച് ആരാധകർ - ലേഡി ഗാഗ സംസ്കൃത ട്വീറ്റ്

'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്നായിരുന്നു ലേഡി ഗാഗയുടെ ട്വീറ്റ്.  സംസ്കൃതത്തിലുള്ള ഈ ശ്ലോകത്തിന് ലോകമെങ്ങുമുള്ള സകല ജീവജാലങ്ങൾക്കും സുഖം ഉണ്ടാകട്ടെ എന്നാണ് അർത്ഥം.

ലേഡി ഗാഗ

By

Published : Oct 23, 2019, 10:08 AM IST

ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള അമേരിക്കൻ ഗായികയാണ് ലേഡി ഗാഗ. എന്നാൽ, ഒറ്റ ദിവസം കൊണ്ട് ഇന്ത്യയിലെ ലേഡി ഗാഗ ആരാധകരുടെ എണ്ണം വർധിച്ചു. കാരണം വേറൊന്നുമല്ല. ലേഡി ഗാഗയുടെ പുതിയ ട്വീറ്റാണ് ഇന്ത്യൻ ആരാധകരുടെ മനസിനെ പുളകമണിയിച്ചത്.

'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്നായിരുന്നു ലേഡി ഗാഗയുടെ ട്വീറ്റ്. സംസ്കൃതത്തിലുള്ള ഈ ശ്ലോകത്തിന് ലോകമെങ്ങുമുള്ള സകല ജീവജാലങ്ങൾക്കും സുഖം ഉണ്ടാകട്ടെ എന്നാണ് അർത്ഥം. അതേസമയം രാവിലെ തന്നെ ലേഡി ഗാഗയുടെ ഈ ട്വീറ്റ് ട്വീറ്റർ ആരാധകരിൽ കൺഫ്യൂഷൻ ഉണ്ടാക്കുകയും ചെയ്തു. എന്നാൽ നിരവധി ഇന്ത്യൻ ആരാധകർക്കാണ് ലേഡി ഗാഗയുടെ സംസ്കൃത ട്വീറ്റ് സന്തോഷ പകർന്നത്.

ഇന്ത്യയിൽ നിന്നുള്ള മിക്കവരും ലേഡി ഗാഗയുടെ ട്വീറ്റിന് 'ജയ് ശ്രീറാം' എന്നാണ് മറുപടിയായി നൽകിയത്. സംഗീത പരിപാടിക്കിടെ ആരാധകനൊപ്പം വേദിയിൽ നിന്ന് താഴെ വീണ ലേഡി ഗാഗ ഇപ്പോൾ വിശ്രമത്തിലാണ്. വ്യാഴാഴ്ച ആയിരുന്നു അപകടം പറ്റിയത്. അപകടത്തെ തുടർന്ന് മുഴുവൻ ശരീരവും എക്സ്-റേയ്ക്ക് വിധേയമാക്കിയിരുന്നു.

ABOUT THE AUTHOR

...view details