ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്ന 'കുട്ടിമാമ' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദിലീപാണ് ചിത്രത്തിൻ്റെ പോസ്റ്റർ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. വി എം വിനുവിൻ്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ ദുർഗാകൃഷ്ണയും മീരാ വാസുദേവുമാണ് നായികമാർ.
ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്നു; 'കുട്ടിമാമ' ഫസ്റ്റ്ലുക്ക് എത്തി
ദിലീപാണ് പോസ്റ്റർ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.
തന്മാത്ര എന്ന മോഹൻലാൽ ചിത്രത്തിലൂടെ ശ്രദ്ധേയയായ മീരാ വാസുദേവ് ഒരു നീണ്ട ഇടവേളക്ക് ശേഷം കുട്ടിമാമയിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. നിർമൽ പാലാഴി, പ്രേംകുമാർ, കലിംഗ ശശി, സന്തോഷ് കീഴാറ്റൂർ, മഞ്ജു പത്രോസ് എന്നിവരാണ് ചിത്രത്തിലെ മറ്റു വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
മനാഫ് തിരക്കഥയൊരുക്കുന്ന കുട്ടിമാമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് വിഎം വിനുവിൻ്റെ മകൻ വരുണ്‍ വിനുവാണ്. സംഗീത സംവിധായകന്‍ രാജാമണിയുടെ മകന്‍ അച്ചു രാജാമണിയാണ് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നത്. മെയ് രണ്ടാം വാരം ചിത്രം പ്രദർശനത്തിനെത്തും.