പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിന്‍റെ ജീവിതത്തെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘കുറുപ്പ്’ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍റെ നായികയായി ബോളിവുഡ് താരം ശോഭിത ധുലിപല എത്തുന്നു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോന്‍’ എന്ന ചിത്രത്തില്‍ നിവിന്‍ പോളിക്കൊപ്പം പ്രധാന വേഷത്തില്‍ ശോഭിത അഭിനയിച്ചിരുന്നു.
കുറുപ്പില്‍ ദുല്‍ഖറിന് നായിക ശോഭിത ധുലിപല - sobhita dhulipala
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോന്‍’ എന്ന ചിത്രത്തില്‍ നിവിന്‍ പോളിക്കൊപ്പം പ്രധാന വേഷത്തില്‍ ശോഭിത എത്തിയിരുന്നു.
ഫെമിന മിസ്സ് ഇന്ത്യയില്‍ പങ്കെടുത്ത ശോഭിത 2013ല്‍ മിസ് എര്‍ത്ത് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ‘രമന്‍ രാഘവ് 2.0' ആയിരുന്നു ശോഭിതയുടെ ആദ്യ ചിത്രം. ഗൂഡാചാരി (തെലുങ്ക്), മേഡ് ഇന്‍ ഹെവന്‍ (ആമസോണ്‍ വീഡിയോ സീരീസ്) എന്നിവയില്‍ അഭിനയിച്ചിട്ടുണ്ട്.
വേഫെയറർ ഫിലിംസിന്‍റെയും എം സ്റ്റാർ ഫിലിംസിന്‍റെയും ബാനറിൽ ദുൽഖർ തന്നെയാണ് 'കുറുപ്പ്' നിർമ്മിക്കുന്നത്. ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് താരം എത്തുന്നത്. ദുൽഖറിന് പുറമെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നിമിഷ് രവി ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്‍റെ സംഗീതം നിർവഹിക്കുന്നത് സുഷിൻ ശ്യാം ആണ്. ദേശീയ പുരസ്കാര ജേതാവ് വിനേഷ് ബംഗ്ലാനാണ് കലാസംവിധാനം.