'കുരുക്ഷേത്ര' മലയാള പതിപ്പ് 18ന് പ്രദര്‍ശനത്തിന് - ദര്‍ശന്‍ നായകനായ ചിത്രം
നാഗന്നയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. തെന്നിന്ത്യന്‍ താരങ്ങളായ ദര്‍ശന്‍, അംബരിഷ്, അര്‍ജുന്‍ സര്‍ജ, ഹരിപ്രിയ, മേഘ്ന രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്
കുരുക്ഷേത്രയുടെ മലയാള പതിപ്പ് ഈമാസം 18ന് പ്രദര്‍ശനത്തിനെത്തും. കന്നഡ താരം ദര്‍ശന്‍ നായകനായ ചിത്രം കന്നഡ ഉൾപ്പടെ അഞ്ചു ഭാഷകളില്‍ പ്രദര്‍ശത്തിനെത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരന്നുവെങ്കിലും കന്നഡ, തെലുങ്ക്, തമിഴ് എന്നീ ഭാഷകളില്‍ മാത്രമാണ് ചിത്രം എത്തിയത്. റിലീസ് കഴിഞ്ഞ് ഒരാഴ്‌ചക്കുള്ളില്‍ ചിത്രം ഹിന്ദി പതിപ്പിലും പ്രദര്‍ശനത്തിനെത്തി. ചിത്രമിപ്പോൾ നൂറ് കോടി കടന്നിരിക്കുകയാണ്. നാഗന്നയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. തെന്നിന്ത്യന്‍ താരങ്ങളായ ദര്‍ശന്‍, അംബരിഷ്, അര്‍ജുന്‍ സര്‍ജ, ഹരിപ്രിയ, മേഘ്ന രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.