കേരളം

kerala

ETV Bharat / sitara

'പുല്ലില്ലെങ്കിൽ പാന്‍റായാലും മതി' ; ആട് ഉടുപ്പ് തിന്നുന്ന വീഡിയോ പങ്കുവച്ച് ചാക്കോച്ചൻ - വീഡിയോ

ആട് പാന്‍റും ഷർട്ടും തിന്നുന്ന വീഡിയോ പങ്കുവച്ച് കുഞ്ചാക്കോ ബോബൻ.

പുല്ലില്ലെങ്കിൽ പാന്‍റായാലും മതി  ആട് ഉടുപ്പ് തിന്നുന്ന വീഡിയോ പങ്കുവച്ച് ചാക്കോച്ചൻ  കുഞ്ചാക്കോ ബോബൻ  ചാക്കോച്ചൻ  ആട്  വീഡിയോ  ഇൻസ്റ്റഗ്രാം
ആട് ഉടുപ്പ് തിന്നുന്ന വീഡിയോ പങ്കുവച്ച് ചാക്കോച്ചൻ

By

Published : Jul 6, 2021, 5:37 PM IST

വൈക്കം മുഹമ്മദ് ബഷീറിന്‍റെ കുറേ പുസ്തകങ്ങൾ ആട് തിന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാൽ ആട് ഉടുപ്പ് തിന്നാലോ. ഇതിന്‍റെ രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് മലയാളത്തിന്‍റെ എക്കാലത്തെയും ചോക്ലേറ്റ് പയ്യനായ കുഞ്ചാക്കോ ബോബൻ.

പുല്ലില്ലെങ്കിൽ പാന്‍റായാലും മതി എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. നടന്‍റെ റിപ്പ്ഡ് ജീൻസും ഷർട്ടും ചവച്ചുതിന്നുന്ന മൂന്ന് ആടുകളുണ്ട് വീഡിയോയിൽ. രസകരമായ വീഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്‍റുകളുടെ പ്രവാഹമാണ്.

Also Read: രൺവീർ സിങ്ങിന് ജന്മദിനാശംസകളുമായി നടൻ ജീവ

ഗതി കെട്ടാൽ ആട് പാന്‍റും തിന്നും എന്നാണ് ഒരു ആരാധകന്‍റെ കമന്‍റ്. വീഡിയോ ഇൻസ്റ്റഗ്രാമിൽ തരംഗമാണിപ്പോൾ. അടുത്തകാലത്തായി സമൂഹമാധ്യമങ്ങളിലൂടെ താരം നിരന്തരമായി സംവദിക്കാറുണ്ട്. ചാക്കോച്ചന്‍റെ ലോക്ക്ഡൗൺ ചാലഞ്ചും ആരാധകർക്കിടയിൽ തരംഗമായിരുന്നു.

ABOUT THE AUTHOR

...view details