കേരളം

kerala

ETV Bharat / sitara

'ജീവപര്യന്തം പോലും 14 വർഷമേയുള്ളു'; ചാക്കോച്ചൻ്റെ വിവാഹ ആശംസ വൈറല്‍

മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബൻ്റെ ജീവിതസഖിയായി പ്രിയ എത്തിയിട്ട് ഈ ഏപ്രിൽ രണ്ടിന് 14 വർഷം തികഞ്ഞിരിക്കുകയാണ്.

kb1

By

Published : Apr 2, 2019, 6:05 PM IST

മലയാളത്തിന്‍റെ എക്കാലത്തേയും പ്രിയനായകൻ കുഞ്ചാക്കോ ബോബന് ഇന്ന് പതിനാലാം വിവാഹവാർഷികം. മലയാളികളുടെ പ്രിയതാരത്തിൻ്റെ ജീവിതസഖിയായി പ്രിയ എത്തിയിട്ട് ഈ ഏപ്രിൽ രണ്ടിന് 14 വർഷം തികഞ്ഞിരിക്കുകയാണ്. വിവാഹവാർഷിക വാർത്ത താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. വളരെ രസകരമായ ഒരു കുറിപ്പാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

'14 വര്‍ഷത്തെ വിവാഹ ജീവിതം. ജീവപര്യന്തം പോലും 14 വര്‍ഷം മാത്രമെ ഉള്ളൂ' തമാശയായി പറഞ്ഞതാണെന്നും തൻ്റെ ജീവിതം ഏറ്റവും മികച്ചതാക്കിയത് ഭാര്യയാണെന്നും താരം കുറിച്ചു. ഇത്തവണത്തെ വിവാഹവാർഷികം ഇരുവർക്കും വളരെ സ്പെഷ്യൽ ആണെന്നും താരം പറയുന്നു. ആരാധകരുടെ പ്രാര്‍ത്ഥനകള്‍ക്കും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുകയും ചെയ്തിട്ടുണ്ട്. ആറുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു കുഞ്ചാക്കോ ബോബൻ പ്രിയയെ മിന്നുകെട്ടിയത്.

ആഷിഖ് അബുവിൻ്റെ വൈറസ്, ജിസ് ജോയുടെ ചിത്രം, ജോണ്‍ പോൾ ജോർജ്, സൗബിൻ ഷാഹിർ, ഡിജോ ജോസ് ആൻ്റണി എന്നിവരുടെ പേരിടാത്ത ചിത്രങ്ങളും താരത്തിൻ്റേതായി ഈ വർഷം ഒരുങ്ങുന്നുണ്ട്.


ABOUT THE AUTHOR

...view details