കേരളം

kerala

ETV Bharat / sitara

ചാക്കോച്ചന്‍റെ പാചകം, ഷെഫ് സുരേഷ് പിള്ളയുടെ അഭിനയം: കണ്ടും രുചിച്ചും കമന്‍റിട്ടും ആരാധകർ - suresh pillai chef news

താൻ പരീക്ഷിച്ച സ്‌മൂത്തിയുടെ ചിത്രമാണ് ഞായറാഴ്‌ച കുഞ്ചോക്കോ ബോബൻ പങ്കുവച്ചത്. ഇതിന് പാചകവിദഗ്‌ധൻ ഷെഫ് സുരേഷ് പിള്ള രസകരമായ കമന്‍റാണ് നൽകിയത്.

ചാക്കോച്ചൻ പാചകം വാർത്ത  സുരേഷ് പിള്ള അഭിനയം വാർത്ത  സുരേഷ് പിള്ള പാചക വിദഗ്‌ധൻ വാർത്ത  chackochan comment suresh pillai news  kunchako boban suresh pillai news  kunchako boban smoothy cooking news  suresh pillai chef news  കുഞ്ചോക്കോ ബോബൻ സുരേഷ് പിള്ള വാർത്ത
കുഞ്ചോക്കോ ബോബൻ

By

Published : Aug 2, 2021, 7:22 PM IST

ട്രെൻഡ് മാറുകയാണ്. പ്രശസ്‌ത പാചകവിദഗ്‌ധൻ ഷെഫ് സുരേഷ് പിള്ള മിനിസ്‌ക്രീനിലൂടെ അഭിനയത്തിലേക്ക് കടക്കുമ്പോൾ മോഹൻലാൽ ഉൾപ്പെടെയുള്ളവർ പാചകത്തിലേക്കും തിരിഞ്ഞു.

സൂപ്പർതാരത്തിന്‍റെ വെള്ളമൊഴിക്കാത്ത ചിക്കൻകറി കുക്കിങ് വീഡിയോ ഹിറ്റായിരുന്നു. ലാലേട്ടന്‍റെ സ്പെഷ്യൽ ചിക്കൻകറി ആരാധകരും ജൂഡ് ആന്‍റണിയുടെ കുടുംബവും ഉൾപ്പെടെ വീട്ടിൽ പരീക്ഷിക്കുകയും ചെയ്‌തു. ഇപ്പോഴിതാ, പുതിയ പാചകപരീക്ഷണങ്ങളുമായി എത്തുന്നത് മലയാളത്തിന്‍റെ പ്രിയപ്പെട്ട ചാക്കോച്ചനാണ്.

സുരേഷ് പിള്ളയുടെ രസകരമായ കമന്‍റ്

താൻ തയ്യാറാക്കിയ സ്‌മൂത്തിയുടെ ചിത്രമാണ് ഞായറാഴ്‌ച കുഞ്ചോക്കോ ബോബൻ പങ്കുവച്ചത്. ചാക്കോച്ചന്‍റെ ചിത്രത്തിന് ഷെഫ് സുരേഷ് പിള്ളയും പ്രതികരിച്ചു.

ഇനി ദുൽഖറിന്‍റെ ബിരിയാണി കൂടി... സുരേഷ് പിള്ള

'ദേ…ചാക്കോച്ചന്‍റെ സ്‌മൂത്തി എത്തി. ഇനി ദുല്‍ഖര്‍ സല്‍മാന്‍റെ ബിരിയാണി കൂടിയായാല്‍ തൃപ്‌തിയായി' എന്നാണ് സുരേഷ് പിള്ള കമന്‍റ് ചെയ്‌തത്. ഷെഫിന്‍റെ പ്രതികരണത്തിന് ആരാധകരും ഒപ്പം കൂടി. നടൻ പൃഥ്വിരാജ് അടക്കം ദുൽഖറിന്‍റെ അമ്മ പാചകം ചെയ്യുന്ന ബിരിയാണിയുടെ സ്വാദിനെ കുറിച്ച് പല തവണ പറഞ്ഞിട്ടുണ്ട്.

Also Read: ഞാനും എന്‍റെ ഫ്രാണ്ടും... ഫർഹാൻ പകർത്തിയ 'ക്യൂട്ട് കപിൾ' ചിത്രം പങ്കുവച്ച് നസ്രിയ

ദുല്‍ഖര്‍ സല്‍മാന്‍റെ ബിരിയാണിയും സുരേഷ് ഗോപിയുടെ കൊല്ലം മീൻ കറിയും പ്രതീക്ഷിക്കുന്നുവെന്ന് ഒരു കൂട്ടർ അഭിപ്രായം പങ്കുവച്ചു. ആരൊക്കെ വന്നാലും നിങ്ങളുടെ തട്ട് താണിരിക്കുമെന്ന് സുരേഷ് പിള്ളയ്‌ക്ക് മറുപടിയായും ആരാധകർ കമന്‍റിന് താഴെ കുറിച്ചു.

ABOUT THE AUTHOR

...view details