കേരളം

kerala

ETV Bharat / sitara

'ഇനി നീയൊന്ന് ചേട്ടാന്ന് വിളിച്ചേ', സൗബിന്‍റെ നേട്ടത്തില്‍ ഹൃദയം തൊട്ട് കുമ്പളങ്ങി ടീം - സൗബിൻ സാഹിർ

സുഡാനിയിലെ മജീദിനെ മനോഹരമാക്കിയ സൗബിന് കുമ്പളങ്ങി ടീം ആശംസ പറയുന്നത് കുമ്പളങ്ങി നൈറ്റ്സിലെ തന്നെ ഒരു രംഗം പങ്കുവച്ചുകൊണ്ടാണ്.

സൗബിന്‍റെ നേട്ടത്തില്‍ ഹൃദയം തൊട്ട് കുമ്പളങ്ങി ടീം

By

Published : Mar 1, 2019, 4:01 PM IST

49-മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ മികച്ച നടനുള്ള അവാര്‍ഡ് ഇത്തവണ രണ്ടു പേരാണ് പങ്കിട്ടെടുത്ത്. ജയസൂര്യയും സൗബിന്‍ ഷാഹിറും. ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജയസൂര്യയും സുഡാനി ഫ്രം നൈജീരിയയിലെ മാനേജര്‍ മജീദായെത്തി സൗബിനും അവാര്‍ഡ് നേടിയെടുത്തു.

സൗബിന്‍ എന്ന നടന്‍റെഅഭിനയ പ്രതിഭ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞിട്ട് നാളുകളായി. അത് വീണ്ടും തെളിയിക്കുന്ന ചിത്രമാണ് അടുത്തിടെ പുറത്തിറങ്ങി തിയേറ്ററില്‍ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുന്ന കുമ്പളങ്ങി നെറ്റ്‌സ്.

ഇപ്പോള്‍ സൗബിന്‍റെ അവാര്‍ഡ് നേട്ടത്തിന് പിന്നാലെ കുമ്പളങ്ങിയിലെ ഒരു രസകരമായ രംഗം പുറത്ത് വിട്ട് സൗബിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് കുമ്പളങ്ങിയുടെ അണിയറക്കാര്‍. ചിത്രത്തില്‍ സജി എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിച്ചിരിക്കുന്നത്. സൗബിനും ഷെയിന്‍ നിഗം അവതരിപ്പിക്കുന്ന ബോണി എന്ന കഥാപാത്രവും തമ്മിലുള്ള രസകരമായ ഈ സംഭാഷണം ചിത്രത്തില്‍ ഏറ്റവുമധികം ചിരിപ്പിച്ച രംഗം കൂടിയാണ്.

ശ്യാം പുഷ്കരന്‍റെ തിരക്കഥയില്‍ മധു.സി.നാരായണനാണ് കുമ്പളങ്ങി നൈറ്റ്സ് സംവിധാനം ചെയ്തിരിക്കുന്നത്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, നസ്രിയ, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. സൗബിനെയും ഷെയ്‌നിനെയും കൂടാതെ ഫഹദ് ഫാസില്‍, ശ്രീനാഥ് ഭാസി, അന്ന ബെന്‍, ഗ്രേസ് ആന്‍റണി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

ABOUT THE AUTHOR

...view details