ഏഴുവർഷങ്ങൾക്ക് മുൻപ് തമിഴകത്തും മലയാളക്കരയിലുമൊക്കെ തരംഗം തീർത്ത പാട്ടുകളിലൊന്നായിരുന്നു ഐശ്വര്യ ധനുഷ് സംവിധാനം നിർവഹിച്ച ‘3’യിലെ വൈ ദിസ് കൊലവറി ഡിഎന്ന ഗാനം. പ്രായഭേദവ്യത്യാസമില്ലാതെ രാജ്യമൊട്ടാകെയുള്ള ജനങ്ങളും മൂളി നടന്ന ആ തട്ടുപൊളിപ്പൻ പാട്ടിന്ഈണം നല്‍കിയത് അനിരുദ്ധ് രവിചന്ദർ എന്ന യുവ സംഗീത സംവിധായകനായിരുന്നു. ഇരുപത്തൊന്നുകാരനായ അനിരുദ്ധിന്‍റെതമിഴ് സിനിമാ സംഗീത ലോകത്തേക്കുള്ള അരങ്ങേം കൂടിയായിരുന്നു അത്.
കൊലവെറി ബോയ്സ് വീണ്ടുമൊന്നിക്കുന്നു - ധനുഷ്
മാരിയിലാണ് ഇരുവരും അവസാനം ഒന്നിച്ച് പ്രവർത്തിച്ചത്. ‘മാരി2’വിൽ അനിരുദ്ധിന് പകരം യുവൻ ശങ്കർ രാജയായിരുന്നു സംഗീത സംവിധാനം നിർവഹിച്ചത്.
17.5 കോടിആളുകളാണ് യൂട്യൂബിൽ ‘കൊലവറി’ ഗാനം കണ്ടത്. ‘3’ മുതൽ ‘മാരി’ വരെ നീളുന്ന നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ അനിരുദ്ധ് - ധനുഷ് കൂട്ടുകെട്ട് വളരുകയായിരുന്നു. ആരാധകർ സ്നേഹത്തോടെ ‘ഡിഎൻഎ’ എന്ന് വിളിക്കുന്ന ധനുഷും അനിരുദ്ധും നാല് വർഷങ്ങൾക്ക് ശേഷം വീണ്ടുമൊന്നിക്കുകയാണ്. ധനുഷും അനിരുദ്ധും പിണക്കത്തിലാണെന്നും അനിരുദ്ധിന്‍റെശിവകാർത്തികേയനുമായുള്ള കൂട്ടുകെട്ടാണ് ധനുഷുമായി പിരിയാൻ കാരണമെന്നുമൊക്കെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അഭ്യൂഹങ്ങളിലൊന്നും കഴമ്പില്ലെന്നും ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണെന്നുമാണ് ഇരുവരും പറയുന്നത്
അടുത്തിടെ ഒരു അഭിമുഖത്തിൽ അനിരുദ്ധും ധനുഷുമായുള്ള സൗഹൃദത്തെ കുറിച്ച് വാചാലനായിരുന്നു, ``ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ബോധപൂർവംഞങ്ങൾ എടുത്ത ബ്രേക്ക് ആയിരുന്നു അത്, എന്നാൽ ആ ഇടവേള പ്രതീക്ഷിച്ചതിലും നീണ്ടുപോയി. ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ടെന്ന രീതിയിലാണ് ആളുകൾ അതിനെ ചിത്രീകരിക്കുന്നത്. ശുദ്ധ അസംബന്ധമാണത്. ഞങ്ങൾ പഴയതിലും ഗംഭീരമായി തിരിച്ചുവരും,” അനിരുദ്ധ് പറയുന്നു. അടുത്തിടെ സൗന്ദര്യ രജനീകാന്തിന്‍റെവിവാഹാഘോഷങ്ങൾക്കിടയിൽ ധനുഷും അനിരുദ്ധും ചേർന്ന് ‘കൊലവറി’ ഗാനം ആലപിച്ചിരുന്നു.