കേരളം

kerala

'കോളാമ്പി' യുഗത്തിലേക്ക് ഒരു തിരിഞ്ഞ് നോട്ടം

By

Published : Jun 4, 2019, 12:14 PM IST

മോഹൻലാലാണ് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ട്രെയിലർ പുറത്ത് വിട്ടത്.

'കോളാമ്പി' യുഗത്തിലേക്ക് ഒരു തിരിഞ്ഞ് നോട്ടം

ഒരു ഇടവേളക്ക് ശേഷം ടി കെ രാജീവ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രം കോളാമ്പിയുടെ ട്രെയിലർ പുറത്തിറങ്ങി. നിത്യ മേനോനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

രഞ്ജി പണിക്കരിന്‍റെയും നിർമ്മാതാവ് സുരേഷേകുമാറിന്‍റെയും വ്യത്യസ്ത ഗെറ്റപ്പാണ് ട്രെയിലറിലെ ശ്രദ്ധേയ ഘടകം. നടി രോഹിണിയും സുപ്രധാന വേഷത്തിലെത്തുന്നു. ഉച്ചഭാഷിണി സുപ്രീംകോടതി നിരോധിച്ചതോടെ അതുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്ന ആളുകളുടെ ജീവിതസാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതാണ് സിനിമ. നെയ്യാറ്റിന്‍കര കൃഷ്ണപുരമാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.

നീണ്ട ഇടവേളയ്ക്ക് ശേഷം രാജീവ് കുമാർ സംവിധാന രംഗത്ത് മടങ്ങി വരുന്ന ചിത്രമാണ് 'കോളാമ്പി'. 'തത്സമയം പെൺകുട്ടി' എന്ന ചിത്രത്തിന് ശേഷം നിത്യ മേനോനും രാജീവ് കുമാറും ഒന്നിക്കുന്ന ചിത്രമാണിത്. 2013ൽ പുറത്തിറങ്ങിയ 'അപ്പ് ആൻഡ് ഡൗൺ മുകളിൽ ഒരാളുണ്ട്' ആണ് രാജീവിന്‍റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം.

ABOUT THE AUTHOR

...view details