കേരളം

kerala

ETV Bharat / sitara

കെഎല്‍ രാഹുലും ആതിയ ഷെട്ടിയും പ്രണയത്തില്‍? - kl rahul

നേരത്തെ നടി നിധി അഗര്‍വാളുമായും രാഹുല്‍ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

കെ എല്‍ രാഹുലും ആതിയ ഷെട്ടിയും പ്രണയത്തില്‍?

By

Published : Jul 1, 2019, 10:15 AM IST

ഇന്ത്യൻ ക്രിക്കറ്റ് താരം കെഎല്‍ രാഹുലും ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളും നടിയുമായ ആതിയ ഷെട്ടിയും പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ. മുൻപ് നടി സോണല്‍ ചൗഹാനുമായി രാഹുല്‍ പ്രണയത്തിലാണെന്ന് വാർത്തകളുണ്ടായിരുന്നു.

രാഹുലും ആതിയയും ഒന്നിച്ചുള്ള ചിത്രം ഇവരുടെ പൊതുസുഹൃത്ത് ആകാന്‍ക്ഷ രഞ്ജന്‍ കപൂർ കഴിഞ്ഞ ഏപ്രിലില്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. 'അതില്‍ ഞാൻ സന്തോഷിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് ആകാൻക്ഷ ചിത്രം പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് രാഹുലും ആതിയയും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇരുവരും ഡേറ്റിങ് തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും തമ്മിലുള്ള ബന്ധം തമാശയല്ലെന്നും വിവാഹത്തിലേക്കെത്തുമെന്നുമാണ് സൂചന.

പക്ഷേ പ്രണയത്തെ കുറിച്ച് മനസ് തുറക്കാൻ ആതിയ തയ്യാറായിട്ടില്ല. ഇംഗ്ലണ്ടില്‍ ലോകകപ്പിന്‍റെ തിരക്കിലാണ് ഇന്ത്യന്‍ താരം കെ എല്‍ രാഹുല്‍. വാർത്തയോട് പ്രതികരിക്കാൻ രാഹുലിന്‍റെ വക്താവും വിസമ്മതിച്ചു. അതിനാല്‍ വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

ABOUT THE AUTHOR

...view details