ഗാനഗന്ധര്‍വ്വന്‍ യേശുദാസും ഭാര്യ പ്രഭയേയും മാതൃകാ ദമ്പതികളായിട്ടാണ് ആരാധകര്‍ കാണുന്നത്. ഇരുവരും ഒന്നിച്ചാണ് പരിപാടികളിലും മറ്റും പങ്കെടുക്കാനായി എത്തുന്നത്. എന്നാല്‍ അടുത്തിടെ സിംഗപ്പൂരില്‍ വെച്ച് നടന്ന വോയ്‌സ് ഓഫ് ലജന്‍റ് എന്ന പരിപാടിക്കിടെ ഒരു വെളിപ്പെടുത്തല്‍ നടത്തി കാണികളെ ഒന്നടങ്കം യേശുദാസ് ഞെട്ടിച്ചു. തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
'എനിക്ക് രണ്ട് ഭാര്യമാരുണ്ട്, അതറിയുമോ?' കാണികളെ ചിരിപ്പിച്ച് യേശുദാസ് - kj yesudas latest video
പ്രണയത്തെക്കുറിച്ച് അവതാരക ചോദിച്ചപ്പോഴാണ് യേശുദാസിന്‍റെ വെളിപ്പെടുത്തല്‍
പ്രണയത്തെക്കുറിച്ച് അവതാരക ചോദിച്ചപ്പോഴാണ് തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് അദ്ദേഹം തുറന്ന് പറഞ്ഞത്. ഇത് കേട്ട് അവതാകരയും കാണികളും ഒന്ന് ഞെട്ടി. ഉടന്‍ തന്നെ തന്‍റെ ആദ്യ ഭാര്യ ആരാണെന്ന് യേശുദാസ് വെളിപ്പെടുത്തി. സംഗീതമാണ് തന്‍റെ ആദ്യ ഭാര്യ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. യേശുദാസിന്‍റെ വാക്കുകള്‍ നിറഞ്ഞ കൈയടികളോടെയാണ് കാണികള്‍ ഏറ്റെടുത്തത്. 'എനിക്ക് രണ്ട് ഭാര്യമാരുണ്ട്. സംഗീതമാണ് എന്‍റെ ആദ്യ ഭാര്യ. അതില്‍ പ്രധാന കാര്യം രണ്ട് ഭാര്യമാരുണ്ടാകുമ്പോള്‍ തീര്‍ച്ചയായും കലഹങ്ങളുണ്ടാകും. അതിനാല്‍ ഒന്നില്‍ നിര്‍ത്തൂ' അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. ഭാര്യ പ്രഭയും ഈ സമയം കാണികള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഇതിന്‍റെ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
പരിപാടിക്കിടയില്‍ എസ് പി ബിയുമായുള്ള ബന്ധത്തെ കുറിച്ചും യേശുദാസ് സംസാരിച്ചു. ഒരു സംഗീത പരിപാടി കഴിഞ്ഞ് വിശന്ന് മുറിയിലെത്തിയ തനിക്ക് ഭക്ഷണവുമായി എത്തിയത് സ്വന്തം സഹോദരൻമാരല്ലെന്നും എസ് പി ബാലസുബ്രഹ്മണ്യമാണെന്നും യേശുദാസ് പറഞ്ഞപ്പോൾ സദസ്സില്‍ നിറഞ്ഞ കയ്യടിയായിരുന്നു. എസ് പി ബാലസുബ്രഹ്മണ്യം, ചിത്ര, വിജയ് യേശുദാസ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയിരുന്നു.