രണ്ടാമതും രാംചരണിന്‍റെ നായികയായി ബോളിവുഡ് സുന്ദരി കിയാര അദ്വാനി എത്തുന്നത് ഷങ്കർ ചിത്രത്തിലൂടെ. രാം ചരണിന്‍റെ 15-ാമത്തെ ചിത്രത്തിൽ കിയാര നായികയാവുമെന്ന് നിർമാതാവ് ദിൽ രാജു അറിയിച്ചു. ചിത്രത്തിന്‍റെ ചർച്ചകളുമായി താരം സജീവമാണെന്നും ശങ്കറിനൊപ്പമുള്ള ചിത്രത്തിൽ നിന്ന് വ്യക്തമാണ്.
ഇന്ന് കിയാരയുടെ ജന്മദിനത്തിൽ താരത്തിനുള്ള പിറന്നാൾ സമ്മാനമായാണ് നിർമാതാക്കൾ പുതിയ വിശേഷം പങ്കുവച്ചത്. തനിക്ക് ലഭിച്ച ഏറ്റവും വലിയ പിറന്നാൾ സമ്മാനമാണിതെന്ന് കിയാര അദ്വാനി പ്രതികരിച്ചു.
കിയാരക്ക് പിറന്നാൾ സമ്മാനം മെഗാ കാൻവാസ് സംവിധായകന്‍റെ ബഹുഭാഷ ചിത്രം
'തീർച്ചയായും എനിക്ക് ഇതുവരെ ലഭിച്ച ഏറ്റവും മികച്ച ജന്മദിന സമ്മാനങ്ങളിൽ ഒന്നാണിത്. സിനിമാമേഖലയിലെ പ്രശസ്‌തർക്കും പരിചയസമ്പന്നരുമായ വ്യക്തികൾക്കുമൊപ്പം പ്രവർത്തിക്കുന്നതിൽ ഞാൻ ആവേശഭരിതയും എന്നാൽ പരിഭ്രാന്തയുമാണ്.
ഷൂട്ട് തുടങ്ങാനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഈ അവിശ്വസനീയ അവസരം സ്‌ക്രീനിൽ അത്ഭുതകരമായി പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' നടി പറഞ്ഞു.