മുടിവെട്ടി പുതിയ ലുക്കിലെത്തിയ ഷെയ്നിനെതിരെയുള്ള വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ നടൻ ഷെയിൻ നിഗത്തിന് പിന്തുണയുമായി ഖുർബാനിയുടെ സംവിധായകൻ. വെയിൽ സിനിമ പോലെതന്നെ ഷെയ്നിന്റെ പുതിയ ലുക്ക് ഖുര്‍ബാനിക്ക് തടസമാകുമെന്നും ഷൂട്ടിങ് മുടങ്ങുമെന്നുമുളള വാര്‍ത്ത പ്രചരിച്ചതോടെയാണ് ഖുര്‍ബാനിയുടെ സംവിധായകൻ ജിയോ വി. രംഗത്തെത്തിയത്. ഖുര്‍ബാനിയുടെ 85% ചിത്രീകരണവും പൂര്‍ത്തിയായെന്നും ഷെയിൻ നവാഗത സംവിധായകരുടെ സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ നൂറ് ശതമാനവും കൂടെ നില്ക്കുന്ന ആളാണെന്നും ജിയോ പറഞ്ഞു. സിനിമയുടെ ഇനിയുളള ചിത്രീകരണത്തിന് ഷെയ്നിന്റെ മുടികളഞ്ഞുളള പുതിയ ഗെറ്റപ്പ് തടസമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതുപോലെ തന്നെ നിര്‍മ്മാതാവ് മഹാ സുബൈറിന്റെ സഹകരണവും പ്രോത്സാഹനവും ഉള്ളതുകൊണ്ട് മാത്രമാണ് ഷൂട്ടിങ്ങ് ഇത്രയും പൂർത്തിയാക്കാൻ സാധിച്ചതെന്നും ജിയോ പറയുന്നു.
ഷെയിനിന്റെ പുതിയ ഗെറ്റപ് പ്രശ്നമല്ലെന്ന് ഖുർബാനി സംവിധായകൻ
ഷെയ്നിന്റെ പുതിയ ലുക്ക് ഖുര്‍ബാനിക്ക് തടസമാകുമെന്നും ഷൂട്ടിങ് മുടങ്ങുമെന്നുമുളള വാര്‍ത്ത പ്രചരിച്ചതോടെയാണ് ഖുര്‍ബാനിയുടെ സംവിധായകൻ ജിയോ വി. രംഗത്തെത്തിയത്.
ഷെയിൻ നിഗം
ചിത്രീകരണം തുടരുന്ന വെയിൽ സിനിമയുടെ സംവിധായകൻ ശരത് മേനോന് താടിയും മുടിയും വെട്ടിയ ശേഷം നടൻ ഷെയ്ൻ നിഗം പങ്കുവെച്ച ചിത്രങ്ങള്‍ കണ്ട് സിനിമയുടെ പൂർത്തീകരണത്തിനെപറ്റിയുള്ള ആശങ്കകളുമായെത്തിയതോടെയാണ് വീണ്ടും നടനെതിരെ വിവാദങ്ങൾ ഉയർന്നത്.