കേരളം

kerala

ETV Bharat / sitara

മെലിഞ്ഞ് മെലിഞ്ഞ് കീർത്തി സുരേഷ്; കണ്ടാല്‍ മനസ്സിലാവാതായെന്ന് ആരാധകർ - keerthy suresh as ajay devgan's heroine

ആദ്യ ബോളിവുഡ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി സ്പെയിനിലാണ് ഇപ്പോൾ കീർത്തിയുള്ളത്.

മെലിഞ്ഞ് മെലിഞ്ഞ് കീർത്തി സുരേഷ്; കണ്ടാല്‍ മനസ്സിലാവാതായെന്ന് ആരാധകർ

By

Published : Jun 18, 2019, 3:13 PM IST

ബോളിവുഡ് അരങ്ങേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ് തെന്നിന്ത്യൻ നടി കീർത്തി സുരേഷ്. ഷൂട്ടിംഗിന്‍റെ ഭാഗമായി സ്‌പെയിനിലാണ് കീര്‍ത്തിയിപ്പോള്‍. ആദ്യ ഹിന്ദി ചിത്രത്തിനായി കീർത്തി മെലിയാനുള്ള തയ്യാറെടുപ്പിലാണെന്നുള്ള വാർത്തകൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്ത് വന്നിരുന്നു.

ഷൂട്ടിങ്ങിന്‍റെ ഭാഗമായി ഇപ്പോൾ സ്പെയിനിലുള്ള താരം ഹോട്ടല്‍മുറിയിലെ വരാന്തയില്‍ വച്ചെടുത്ത ചില ചിത്രങ്ങൾ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ചിത്രത്തിലെ കീർത്തിയുടെ മേക്കൊവർ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. തിരിച്ചറിയാനാകാത്ത വിധം മെലിഞ്ഞ് സുന്ദരിയായിരിക്കുന്നുവെന്നാണ് കമന്‍റുകള്‍. മുമ്പ് കീര്‍ത്തി പോസ്റ്റ് ചെയ്ത 'നോ മേക്കപ്പ് ലുക്ക്' ചിത്രത്തിന് വന്‍ സ്വീകരണമാണ് സാമൂഹിക മാധ്യമങ്ങളില്‍ ലഭിച്ചത്.

അജയ് ദേവ്ഗൺ നായകനാകുന്ന ചിത്രത്തിലൂടെയാണ് കീർത്തിയുടെ ബോളിവുഡ് അരങ്ങേറ്റം. 'ബധായി ഹോ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമിത് ശര്‍മയാണ് ചിത്രം ഒരുക്കുന്നത്. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് സയ്യിദ് അബ്ദുള്‍ റഹീമിന്‍റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അജയ് ദേവ്ഗണ്‍ അജയ് സയിദിനെ അവതരിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യയുടെ വേഷത്തിലാണ് കീര്‍ത്തി എത്തുന്നത്. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്.

ABOUT THE AUTHOR

...view details