കരള്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന നടി കെപിഎസി ലളിതയെ (KPAC Lalitha) പിന്തുണച്ച് കെബി ഗണേഷ് കുമാര്‍ എംഎല്‍എ (KB Ganesh Kumar MLA). സര്‍ക്കാര്‍ അനുവദിച്ച ചികിത്സാസഹായത്തിന് കെപിഎസി ലളിത (Government takes over KPAC Lalitha treatment) അര്‍ഹയാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ഒരാപത്ത് വരുമ്പോള്‍ വീട്ടില്‍ കാശുണ്ടോ എന്ന് അന്വേഷിക്കുന്നത് മര്യാദക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
കെപിഎസി ലളിതയ്‌ക്ക് ചികിത്സ നല്‍കുന്നതിനെ രാഷ്‌ട്രീയവത്ക്കരിക്കുന്നതും അധിക്ഷേപിക്കുന്നതും ശരിയായ പ്രവണതയല്ലെന്നും പ്രതിഷേധങ്ങള്‍ സംസ്‌കാര ശൂന്യമാണെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. 'ഒരു കലാകാരിയാണവര്‍, അവര്‍ക്ക് ഒരുപാട് സാമ്പത്തിക ബാധ്യതയുണ്ട്. നിലവില്‍ സംഗീത നാടക അക്കാദമിയുടെ ചെയര്‍മാന്‍റെ പദവി വഹിക്കുന്ന കെപിഎസി ലളിത, സര്‍ക്കാര്‍ ചികിത്സാസഹായം ലഭിക്കാന്‍ യോഗ്യയാണ്.
Also Read: 'ലളിത ചേച്ചിയുടെ കയ്യില്‍ പണമില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമില്ല' : ശാരദക്കുട്ടി