സിനിമാ താരങ്ങളുമായുള്ള രൂപസാദൃശ്യത്തിന്‍റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ തരംഗമായി മാറുന്ന നിരവധിപ്പേരുണ്ട്. അത്തരത്തില്‍ ബോളിവുഡ് താരസുന്ദരി കത്രീന കൈഫിന്‍റെ അപരയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ടിക് ടോക് താരമായ അലിന റായിയാണ് കത്രീനയുമായുള്ള രൂപസാദൃശ്യത്തിന്‍റെ പേരില്‍ വൈറലാകുന്നത്.
ഇതിലേതാണ് ഒറിജിനല്‍? ആരാധകരെ കൺഫ്യൂഷനിലാക്കി കത്രീനയുടെ അപര - കത്രീന കൈഫ്
കത്രീനയുടെ ആരാധകര്‍ തന്നെയാണ് അലീന റായ് എന്ന നടിയുടെ പുതിയ അപരയെ ടിക്ക് ടോക്കിലൂടെ കണ്ടെത്തിയിരിക്കുന്നത്.
കത്രീനയുമായുള്ള രൂപസാദൃശ്യം ഈ ടിക്ടോക് താരത്തെ ഇൻസ്റ്റഗ്രാമിലും സെലബ്രിറ്റിയാക്കുകയാണ്. 34,000ത്തിലേറെ ഫോളോവേഴ്സും അലിനയ്ക്ക് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ഉണ്ട്. കത്രീനയുടെ രൂപസാദൃശ്യം ലഭിക്കാനായി നിങ്ങൾ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ടോ എന്നാണ് അലിനയോട് ആരാധകരുടെ ചോദ്യം.
കത്രീനയാണെന്ന് തെറ്റിദ്ധരിച്ച് പോകുന്നിടത്തെല്ലാം ആളുകൾ സെൽഫിയെടുക്കാനും ചിത്രങ്ങളെടുക്കാനുമായി അലിന റായിയെ പൊതിയുകയാണ്. അതിന്‍റെ വീഡിയോയും അലിന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. 2017 മുതലാണ് അലിന റായ് സോഷ്യല്‍ മീഡിയയില്‍ സജീവമായത്.
മുമ്പ് അനുഷ്ക ശർമ്മ, ഐശ്വര്യ റായ്, ജാക്വിലിൻ ഫെർണാണ്ടസ് തുടങ്ങിയവരുടെ മുഖച്ഛായയുള്ളവരുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.