കേരളം

kerala

ETV Bharat / sitara

കത്രീന കൈഫും വിജയ് സേതുപതിയും ഒന്നിക്കുന്നു; ശ്രീറാം രാഘവന്‍റെ 'മെറി ക്രിസ്‌മസ്' ചിത്രത്തിലൂടെ

മാച്ച്‌ബോക്‌സ് പിക്‌ചേഴ്‌സിന്‍റെ ബാനറിൽ രമേഷ് തൗരാണി, സഞ്ജയ് റൗത്രയ് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം. അടുത്ത വർഷം ഡിസംബർ 23ന് ക്രിസ്‌മസ് റിലീസായി ചിത്രം തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രഖ്യാപനം.

katrina kaif vijay sethupathy new movie  merry christmas sriram ramachandran movie  katrina kaif movie after marriage with vicky kaushal  കത്രീന കൈഫ് വിജയ് സേതുപതി ചിത്രം  മെറി ക്രിസ്‌മസ് ശ്രീറാം രാമചന്ദ്രൻ
കത്രീന കൈഫും വിജയ് സേതുപതിയും ഒന്നിക്കുന്നു; ശ്രീറാം രാഘവന്‍റെ 'മെറി ക്രിസ്‌മസ്' ചിത്രത്തിലൂടെ

By

Published : Dec 25, 2021, 12:56 PM IST

ബോളിവുഡ് താരം കത്രീന കൈഫും തെന്നിന്ത്യൻ താരം മക്കൾ സെൽവൻ വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്നു. "ഏക് ഹൈസ്‌നാ തി", "ബദ്‌ലാപൂർ", "അന്ധാദുൻ" തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ശ്രീറാം രാഘവന്‍റെ അടുത്ത ത്രില്ലർ ചിത്രമായ 'മെറി ക്രിസ്‌മസ്' എന്ന ചിത്രത്തിലാണ് ഇരു താരങ്ങളും ഒന്നിക്കുന്നത്.

മാച്ച്‌ബോക്‌സ് പിക്‌ചേഴ്‌സിന്‍റെ ബാനറിൽ രമേഷ് തൗരാണി, സഞ്ജയ് റൗത്രയ് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം. വാർത്ത ട്വിറ്ററിൽ കുറിച്ച മാച്ച്ബോക്‌സ് പിക്‌ചേഴ്‌സ് അഭിനേതാക്കളും നിർമാതാക്കളും സംവിധായകനുമൊത്തുള്ള ചിത്രവും പങ്കുവച്ചു.

നടൻ വിക്കി കൗശലുമായി വിവാഹം കഴിഞ്ഞ ശേഷമുള്ള കത്രീനയുടെ ആദ്യ സിനിമ പ്രഖ്യാപനമാണിത്. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂൾ മുംബൈയിലാണ് ചിത്രീകരിക്കുക. അടുത്ത വർഷം ഡിസംബർ 23ന് ക്രിസ്‌മസ് റിലീസായി ചിത്രം തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രഖ്യാപനം.

Also Read: രാജ്യത്തിന് ക്രിസ്‌മസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ABOUT THE AUTHOR

...view details