മികച്ച വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് മധു സി നാരായണൻ്റെ സംവിധാനത്തിലൊരുങ്ങിയ കുമ്പളങ്ങി നൈറ്റ്‌സ്. പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ വാനോളം പ്രശംസിച്ച് തമിഴ് താരം കാര്‍ത്തിയും എത്തിയിരിക്കുകയാണ്.
'എന്നെങ്കിലും ഇങ്ങനെയാരു ചിത്രം ചെയ്യണമെന്നാണ് ആഗ്രഹം'; കുമ്പളങ്ങിയെ വാനോളം പുകഴ്ത്തി കാർത്തി - കാർത്തി
'കുമ്പളങ്ങി നൈറ്റ്‌സ് എത്ര മനോഹരമായ സിനിമയാണ്. ഇടതടവില്ലാതെ ഇങ്ങനെ ഒഴുകുന്ന ഒരു ചിത്രം.. അതേ സമയം ഹൃദയത്തില്‍ തട്ടുന്നതും തമാശ നിറഞ്ഞതും.. എന്നെങ്കിലും ഇതുപോലൊരു സിനിമ ചെയ്യണമെന്ന് ഞാനും ആഗ്രഹിച്ചു പോകുന്നു..'. കാര്‍ത്തി ട്വീറ്റ് ചെയ്തു.
'കുമ്പളങ്ങി നൈറ്റ്‌സ് എത്ര മനോഹരമായ സിനിമയാണ്. ഇടതടവില്ലാതെ ഇങ്ങനെ ഒഴുകുന്ന ഒരു ചിത്രം.. അതേ സമയം ഹൃദയത്തില്‍ തട്ടുന്നതും തമാശ നിറഞ്ഞതും.. എന്നെങ്കിലും ഇതുപോലൊരു സിനിമ ചെയ്യണമെന്ന് ഞാനും ആഗ്രഹിച്ചു പോകുന്നു..'. കാര്‍ത്തി ട്വീറ്റ് ചെയ്തു. താരത്തിൻ്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
ശ്യാം പുഷ്‌കരൻ്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ സൗബിന്‍ ഷാഹിർ, ഷെയ്ന്‍ നിഗം, ഫഹദ് ഫാസില്‍, ശ്രീനാഥ് ഭാസി, അന്ന ബെന്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നത്. കുമ്പളങ്ങിയിലുള്ള നാല് സഹോദരന്മാരുടേയും അവരുടെ പിണക്കങ്ങളുടേയും ഇണക്കങ്ങളുടേയും പ്രണയത്തിൻ്റേയുമെല്ലാം കഥയാണ് ചിത്രം പറയുന്നത്. നസ്രിയയും ദിലീഷ് പോത്തനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.