കാർത്തി നായകനായി എത്തുന്ന പുതിയ ചിത്രം കൈദിയുടെ ട്രെയിലർ പുറത്തിറങ്ങി. മാനനഗരം എന്ന കന്നി ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കാർത്തിയുടെ കൈദി; ട്രെയിലർ പുറത്ത് - കാർത്തി
ത്രില്ലടിപ്പിക്കുന്ന നിരവധി രംഗങ്ങൾ കോർത്തിണക്കിയാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്.
ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രം ഒറ്റ രാത്രി നടക്കുന്ന കഥയാണ് പറയുന്നത്. ത്രില്ലടിപ്പിക്കുന്ന നിരവധി രംഗങ്ങൾ കോർത്തിണക്കിയാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തില്‍ മലയാളി താരം നരേനും കാർത്തിക്കൊപ്പം തുല്യ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹരീഷ് പേരടി, ജോർജ് മറിയം, അർജ്ജുൻ ദാസ് തുടങ്ങിയവർ മറ്റ് പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തില്‍ നായിക ഇല്ലെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ലോകേഷ് കനകരാജ് തന്നെയാണ് കൈദിക്ക് തിരക്കഥ ഒരുക്കിയത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ദീപാവലിക്ക് തിയേറ്ററുകളിലെത്തുന്ന സിനിമയുടെ കേരളത്തിലെ വിതരണക്കാർ സ്ട്രെയിറ്റ് ലൈൻ സിനിമാസും ഗ്രെയ്മോക് പികചേഴ്സുമാണ്.