ബെംഗളൂരു: മയക്കുമരുന്ന് കേസിൽ കന്നഡ ചലച്ചിത്രതാരം സഞ്ജന ഗാൽറാണിക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. നേരത്തെ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ആരോഗ്യ കാരണങ്ങൾ കാട്ടി നൽകിയ പുതിയ ഹർജിയിലാണ് നടപടി. മൂന്ന് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. മാസത്തിൽ രണ്ട് തവണ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
മയക്കുമരുന്ന് കേസിൽ നടി സഞ്ജന ഗാൽറാണിക്ക് ജാമ്യം - Sandalwood Drug scandal
നേരത്തെ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ആരോഗ്യ കാരണങ്ങൾ കാട്ടി നൽകിയ പുതിയ ഹർജിയിലാണ് നടപടി
മയക്കുമരുന്ന് കേസിൽ നടി സഞ്ജന ഗാൽറാണിക്ക് ജാമ്യം
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ സെപ്‌റ്റംബറിലാണ് തെന്നിന്ത്യൻ സിനിമാ താരം നിക്കി ഗൽറാണിയുടെ സഹോദരിയും കന്നഡ ചലച്ചിത്രതാരവുമായ സഞ്‌ജന ഗൽറാണിയെ സെൻട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്‌തത്. ഇന്ദിരാനഗറിലുള്ള സഞ്ജനയുടെ വീട്ടിൽ നടത്തിയ അഞ്ച് മണിക്കൂർ നീണ്ട പരിശോധനക്ക് ശേഷമാണ് താരത്തെ കസ്റ്റഡിയിലെടുത്തത്.