ലഖ്നൗ : ആറാമത്തെ കൊവിഡ് പരിശോധനാഫലവും നെഗറ്റീവ് ആയതിനെ തുടർന്ന് കനികാ കപൂർ ആശുപത്രി വിട്ടു. സജ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂറ്റ് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലായിരുന്നു കനികാ കപൂർ. ഏപ്രിൽ നാലിന് നടന്ന പരിശോധനാഫലവും നെഗറ്റീവ് ആയിരുന്നു.
കൊവിഡ് രോഗം മാറി ; ഗായിക കനിക കപൂർ ആശുപത്രി വിട്ടു - ലഖ്നൗ
തുടർച്ചയായ കൊവിഡ് പരിശോധനാഫലങ്ങൾ നെഗറ്റീവ് ആയതിനെ തുടർന്നാണ് ഗായിക കനികാ കപൂർ ആശുപത്രി വിട്ടത്

കൊവിഡ് രോഗം മാറി ; ഗായിക കനികാ കപൂർ ആശുപത്രി വിട്ടു
മാർച്ച് 20ന് നടന്ന കൊവിഡ് പരിശോധനയിലായിരുന്നു ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഇവർക്ക് സെൽഫ് ക്വറന്‍റൈൻ നിർദേശിച്ചിട്ടും സാമൂഹിക പരിപാടികളിൽ പങ്കെടുത്തതിന് കനികക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി 188, 269, 270 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ലഖ്‌നൗ ചീഫ് മെഡിക്കൽ ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്.