ഹൃത്വിക് റോഷന്‍, കരണ്‍ ജോഹര്‍ എന്നിവര്‍ക്കെതിരേ പരാമര്‍ശവുമായി കങ്കണ റണാവത്ത്. താന്‍ ഇന്ന് നില്‍ക്കുന്ന സ്ഥാനത്ത് ഒരിക്കലും ഹൃത്വിക്കിനും കരണിനും എത്താന്‍ സാധിക്കില്ലെന്ന് കങ്കണ പറഞ്ഞു.
'ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നിടത്ത് അവര്‍ക്ക് ഒരിക്കലും എത്താനാകില്ല'; കങ്കണ - കങ്കണ റണാവത്ത്
ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുന്നതിനിടെയാണ് കങ്കണയുടെ പരാമര്‍ശം. മൂന്ന് വട്ടം ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. എങ്കിലും മികച്ച നടിമാരെക്കുറിച്ച് സംസാരിക്കുമ്പോള്‍ തന്‍റെ പേര് പറയാറില്ലെന്നും കങ്കണ.
കരണ്‍ ജോഹര്‍ അവതാകനായെത്തുന്ന കോഫി വിത്ത് കരണ്‍ എന്ന ടോക്ക് ഷോയില്‍ മികച്ച നടിമാരെക്കുറിച്ച് സംസാരിക്കുമ്പോള്‍ തന്‍റെപേര് പറയാറില്ലെന്നും മൂന്ന് വട്ടം ദേശീയ പുരസ്‌കാരം നേടിയ നടിയാണ് താനെന്നും കങ്കണ പറഞ്ഞു. ബോളിവുഡിലെ സ്വജനപക്ഷപാതത്തിന്‍റെപതാകാവാഹകന്‍ കരണ്‍ ജോഹറാണെന്നും കങ്കണ ആരോപിച്ചു. 'എന്നെ ഒരു പുരസ്‌കാര നിശയില്‍ കരണ്‍ തൊഴിലില്ലാത്തവള്‍ എന്ന് വിളിച്ച് അപമാനിച്ചു. എനിക്ക് ജോലി തരണമെന്ന് ഞാന്‍ ഒരിക്കലും അയാളോട് പറഞ്ഞിട്ടില്ല. എന്‍റെസിനിമകളെ വിലയിരുത്തി നോക്കിയാല്‍ എന്‍റെപ്രതിഭ നിങ്ങള്‍ക്ക് മനസ്സിലാകും', കങ്കണ പറഞ്ഞു.
ഹൃത്വിക് റോഷനുമായുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും കങ്കണ സംസാരിച്ചു. എന്നെ വ്യക്തിപരമായി അറിയില്ലെന്നാണ് ഹൃത്വിക് പറഞ്ഞത്. രണ്ട് സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. അഞ്ച് വര്‍ഷം ഒരുമിച്ച് ജോലി ചെയ്ത എന്നെ അറിയില്ല എന്ന് പറയുന്നതിലെന്താണ് അര്‍ഥമെന്ന് കങ്കണ ചോദിക്കുന്നു. തന്‍റെഇമെയില്‍ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് ചോര്‍ത്തിയെന്നായിരുന്നു കങ്കണയുടെ ആരോപണം. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. തന്‍റെപേരുപയോഗിച്ച് കങ്കണയെ ആരെങ്കിലും കബളിപ്പിച്ചുവെങ്കില്‍ അവര്‍ക്കെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൃത്വിക്കുംപോലീസിനെ സമീപിച്ചു. എന്നാല്‍ ഹൃത്വിക്കിനെതിരേ തെളിവ് ലഭിക്കാത്തതിനാല്‍ പൊലീസ് ആ കേസില്‍ നടപടി എടുത്തില്ല. പിന്നീട് കങ്കണ പല പൊതു വേദികളിലും അഭിമുഖങ്ങളിലും ഹൃത്വിക്കിനെതിരേ രംഗത്ത് വന്നിരുന്നു.