ഉലക നായകന്‍ കമല്‍ ഹാസന് (Kamal Hassan) കൊവിഡ്. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ താരത്തിന് ചുമ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത് (Kamal Hassan tests Covid positive). നിലവില്‍ ചെന്നൈയിലെ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് താരം.
'അമേരിക്കയില്‍ നിന്നും തിരികെ എത്തിയ എനിക്ക് ചെറിയ ചുമ പിടിപ്പെട്ടു. ടെസ്‌റ്റിന് വിധേയനായി കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയാണ്. ഇനിയും കൊവിഡ് നമ്മെ വിട്ടുപോയിട്ടില്ല. ഏവരും ജാഗ്രത പാലിക്കണമെന്ന് അപേക്ഷിക്കുന്നു.' - കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്‌തു.
ചെന്നൈയില്‍ ഇന്ന് താരം പങ്കെടുക്കേണ്ടിയിരുന്ന സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടി റദ്ദാക്കി. ലോകേഷ് കനകരാജ് (Lokesh Kanagaraj) സംവിധാനം ചെയ്യുന്ന വിക്രമാണ് (Vikram) താരത്തിന്‍റെ ഏറ്റവും പുതിയ പ്രൊജക്‌ട്. വിജയ് (Vijay) നായകനായെത്തിയ 'മാസ്‌റ്ററി' ന് (Master) ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്.