തമിഴ്നാട് തെരഞ്ഞെടുപ്പ്; വീട്ടിലെത്തി രജനിയെ കണ്ട് കമൽ ഹാസൻ - rajanikanth
തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടരുന്നു. കമൽ ഹാസനും രജനീകാന്തും കൂടിക്കാഴ്ച നടത്തി
തമിഴ്നാട് തെരഞ്ഞെടുപ്പ്; വീട്ടിലെത്തി രജനിയെ കണ്ട് കമൽ
ചെന്നൈ: തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ രജനീകാന്തുമായി കൂടിക്കാഴ്ച നടത്തി. രജനീകാന്തിന്‍റെ പോയ്സ് ഗാർഡനിലെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. സൗഹൃദ സന്ദർശനമാണെന്നും രാഷ്ട്രീയം ചർച്ചയായില്ലെന്നും കമൽ ഹാസന്‍റെ പാർട്ടി നേതൃത്വം വ്യക്തമാക്കി. രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. തമിഴ്നാട് തെരഞ്ഞെടുപ്പ് ഏപ്രിലിൽ നടക്കാനിരിക്കെയാണ് കൂടിക്കാഴ്ച നടത്തിയത്.