തെന്നിന്ത്യയൊട്ടാകെ സൂപ്പർഹിറ്റായ ചിത്രമാണ് വിജയ് ദേവരകൊണ്ട നായകനായെത്തിയ 'അർജുൻ റെഡ്ഡി'. ചിത്രം ബോക്സ് ഓഫീസില്‍ വൻ വിജയം നേടുകയും വിജയ് ദേവരകൊണ്ടക്ക് ദക്ഷിണേന്ത്യയൊട്ടാകെ ആരാധകരെ സമ്മാനിക്കുകയും ചെയ്തു. ഇതോടെ ചിത്രം വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യാൻ നിർമ്മാതാക്കൾ തീരുമാനിച്ചു.
അർജുൻ റെഡ്ഡി കബീർ സിംഗ് ആകുമ്പോൾ; സ്ത്രീ വിരുദ്ധത കയ്യോടെ പിടികൂടി ബോളിവുഡ് - കബീർ സിങ്ങ്
ചിത്രത്തില്‍ അടിമുടി സ്ത്രീ വിരുദ്ധതയാണെങ്കിലും ഷാഹിദ് തന്‍റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് കാഴ്ച വെച്ചിരിക്കുന്നതെന്ന് നിരൂപകരും പ്രേക്ഷകരും ഒരേ സ്വരത്തില്‍ പറയുന്നു.
![അർജുൻ റെഡ്ഡി കബീർ സിംഗ് ആകുമ്പോൾ; സ്ത്രീ വിരുദ്ധത കയ്യോടെ പിടികൂടി ബോളിവുഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3631785-682-3631785-1561190258546.jpg)
ചിത്രത്തിന്‍റെ ഹിന്ദി റീമേക്കായ 'കബീർ സിംഗ്' കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. 'അർജുൻ റെഡ്ഡി' സംവിധാനം ചെയ്ത സന്ദീപ് വാങ്ക തന്നെയാണ് കബീർ സിംഗും ഒരുക്കിയത്. എന്നാല്‍ ഷാഹിദ് കപൂർ നായകനായെത്തിയ ചിത്രത്തിന് അത്ര നല്ല പ്രതികരണമല്ല സിനിമാ നിരൂപകരില്‍ നിന്നും ലഭിക്കുന്നത്.
ചിത്രം ആണത്തത്തിന്‍റെ ആഘോഷമാണെന്നും അടിമുടി സ്ത്രീ വിരുദ്ധ കഥാപാത്രമാണ് ഷാഹിദിന്‍റെ കബീർ സിംഗെന്നുമാണ് പലരുടെയും അഭിപ്രായം. പ്രേക്ഷകർ കണ്ട് മടുത്ത പ്രമേയമാണ് ചിത്രത്തിന്‍റേതെന്നും വിമർശനമുണ്ട്. ചിത്രത്തില്‍ കിയാര അദ്വാനി അവതരിപ്പിച്ച നായിക വേഷം നായകന്‍റെ വെറുമൊരു ഉപഭോഗ വസ്തു മാത്രമാണ്. അവന്‍ കൊണ്ട് പോകുന്ന ഇടങ്ങളിലൊക്കെ അവള്‍ പ്രതിഷേധമില്ലാതെ പോകുന്നു. തല എപ്പോഴും അവന്‍റെ മുമ്പില്‍ നാണത്താലും ഭയത്താലും കുനിഞ്ഞ് തന്നെ. കുടുംബത്തെ വിട്ട് തന്നോടൊപ്പം വരാന്‍ നായികക്ക് നായകന്‍ ആറ് മണിക്കൂര്‍ സമയം നല്‍കുന്നു. കബീർ സിംഗിന്‍റെ വളർത്ത് നായ സിനിമയിലെ സ്ത്രീകളെക്കാൾ നന്നായി പരിഗണിക്കപ്പെടുന്നുണ്ടെന്നും ഇത്തരം ചിത്രങ്ങൾ സമൂഹത്തിന് തെറ്റായ സന്ദേശങ്ങളാണ് നല്‍കുന്നതെന്നും നിരൂപകർ അഭിപ്രായപ്പെടുന്നു. ചിത്രത്തിന്‍റെ തമിഴ് റീമേക്ക് 'ആദിത്യ വർമ്മ'യില്‍ ധ്രുവ് വിക്രമാണ് നായകൻ. ഗിരീസായയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.