മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ഹിറ്റുകളില്‍ ഒന്നാണ് പ്രിയദർശൻ സംവിധാനം ചെയ്ത കാലാപാനി. സ്വാതന്ത്ര്യ സമരത്തിന്‍റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തില്‍ മോഹൻലാലും തബുവും പ്രഭുവുമാണ് പ്രധാനവേഷങ്ങളെ അവതരിപ്പിച്ചത്. നാല് ദേശീയ പുരസ്കാരങ്ങളും ആറ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു.
പ്രണയാതുരരായി മോഹൻലാലും തബുവും; 23 വർഷങ്ങൾക്ക് ശേഷം കാലാപാനിയിലെ ഒഴിവാക്കിയ ഗാനം
ഗാനത്തിന് വൻവരവേല്‍പ്പാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്
ഇളയരാജ ഈണമ്മിട്ട ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർഹിറ്റായിരുന്നു. ചിത്രത്തിലെ മറ്റ് ഗാനങ്ങളെ പോലെ തന്നെ കേട്ട് കേട്ട് മനസില്‍ പതിഞ്ഞ ഒരു ഗാനമാണ് എം ജി ശ്രീകുമാറും കെ എസ് ചിത്രയും ചേർന്നാലപിച്ച 'കൊട്ടും കുഴല്‍വിളി താളം'. എന്നാല്‍ തിയേറ്റർ പതിപ്പില്‍ നിന്ന് സമയപരിതി മൂലം ഈ ഗാനം ഒഴിവാക്കിയിരുന്നു. ഇപ്പോൾ ചിത്രം പുറത്തിറങ്ങി 23 വർഷങ്ങൾ പിന്നിടുമ്പോൾ ഗാനത്തിന്‍റെ റീമാസ്റ്റർ ചെയ്ത പതിപ്പ് യുട്യൂബില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. സൈനാ വീഡിയോ വിഷൻ ആണ് അവരുടെ ചാനലില്‍ ഈ ഗാനം അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
തികച്ചും വ്യത്യസ്തമായ ഒരുക്കിയിരിക്കുന്ന ഗാനത്തിന്‍റെ ദൃശ്യങ്ങളും അതിമനോഹരമാണ്. മോഹൻലാലും തബുവും തമ്മിലുള്ള പ്രണയമാണ് ഗാനരംഗത്തില്‍ ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. സന്തോഷ് ശിവന്‍റെ ക്യാമറയാണ് മനോഹര ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.