ഏറെ നാളുകൾക്ക് ശേഷം രജിഷ വിജയൻ നായികയായെത്തുന്ന 'ജൂണ്‍' എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. ടീസർ ഇറങ്ങിയതു മുതൽ ചിത്രത്തിൻ്റെ ട്രെയിലറിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. ഫേസ്ബുക്കിൻ്റെ ഹൈദരാബാദ് ഓഫീസില്‍ നിന്ന് ലൈവില്‍ ആണ് ട്രെയിലര്‍ ലോഞ്ച് ചെയ്തത്.
'വെള്ളമൊഴിക്കണ്ടേ? ബിയറിലോ'! ചിരിപ്പിച്ച് കരയിപ്പിച്ച് ജൂണ്‍ ട്രെയിലര്‍ - June
നവാഗതനായ അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജിഷ വിജയനാണ് നായികയായെത്തുന്നത്. ഒരു പെണ്‍കുട്ടിയുടെ 17 മുതൽ 25 വയസ്സുവരെയുള്ള കാലഘട്ടമാണ് ചിത്രത്തിൽ രജിഷ അവതരിപ്പിക്കുന്നത്.
june1
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. ജോജു ജോർജ്, സത്യം ശിവം സുന്ദരം ഫെയിം അശ്വതി, അജു വർഗീസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഫെബ്രുവരി 14ന് ചിത്രം തിയേറ്ററുകളിലെത്തും.