ദേശിയ പുരസ്കാര ജേതാക്കളായ കങ്കണ റണൗട്ടും രാജ്‌കുമാർ റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന 'ജഡ്ജ്‌മെന്‍റല്‍ ഹേ ക്യാ' എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ക്വീൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. അത് കൊണ്ട് തന്നെ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്.
മത്സരിച്ച് അഭിനയിച്ച് കങ്കണയും രാജ്കുമാറും: ജഡ്ജ്മെന്‍റല്‍ ഹേ ക്യാ ട്രെയിലർ - kangana ranaut
ഓവർ ആക്ടീവും വിഭ്രാന്തിയോടെയും നടക്കുന്ന കങ്കണയെയാണ് ട്രെയിലറില്‍ കാണിക്കുന്നത്.
കങ്കണയുടെയും രാജ്‌കുമാറിന്‍റെയും മത്സരിച്ചുള്ള അഭിനയം തന്നെയാണ് ട്രെയിലറിന്‍റെ മുഖ്യാകർഷണം. പ്രശസ്ത തെലുങ്ക് സംവിധായകനായ പ്രകാശ് കോവലേമുടി സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് കനിക ദില്ലോൺ ആണ്. മനുഷ്യനിലുണ്ടാവുന്ന മാനസിക പ്രശ്നങ്ങളും വിഭ്രാന്തികളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. സതിഷ് കൗശിക്, ജിമ്മി ഷെർഗിൾ, അമൈറ ദസ്തുർ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
'മെന്‍റല്‍ ഹേ ക്യാ' എന്നായിരുന്നു ചിത്രത്തിന് ആദ്യം നിശ്ചയിച്ച പേര്. എന്നാല്‍ ഡോക്ടർമാർ അടക്കമുള്ളവരുടെ പ്രതിഷേധം മൂലം ചിത്രത്തിന്‍റെ പേര് മാറ്റുകയായിരുന്നു. ചിത്രം ജൂലൈ 26ന് തിയേറ്ററുകളിലെത്തും.