ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / sitara

ജൂഡ് അന്തണി നിർമ്മാതാവാകുന്നു; ആന്‍റണി വർഗീസ് നായകൻ - antony vargheese new film

സിനിമയുടെ പേരും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കുമെന്ന് ജൂഡ് വ്യക്തമാക്കി.

ജൂഡ് അന്താണി നിർമ്മാതാവാകുന്നു; ആന്‍റണി വർഗീസ് നായകൻ
author img

By

Published : Jun 29, 2019, 1:01 PM IST

Updated : Jun 29, 2019, 1:39 PM IST

ഓം ശാന്തി ഓശാനയിലൂടെ പേരെടുത്ത സംവിധായകൻ ജൂഡ് അന്താണി ജോസഫ് നിർമ്മാതാവാകുന്നു. നിധീഷ് സഹദേവ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആന്‍റണി വർഗീസാണ് നായകൻ.

സു​ഹൃ​ത്തു​ക്ക​ളാ​യ​ ​അ​ര​വി​ന്ദ് ​കു​റു​പ്പ്,​ ​പ്ര​വീ​ൺ.​ ​എം.​ ​കു​മാ​ർ​ ​എ​ന്നി​വ​രു​മാ​യി​ ​ചേ​ർ​ന്നാണ് ​ജൂ​ഡ് ​ചിത്രം നിർമ്മിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് താൻ നിർമ്മാതാവാകുന്ന സന്തോഷ വാർത്ത ജൂഡ് പങ്കുവച്ചത്. 'സ്വപ്നങ്ങളില്‍ കണ്ടിട്ടുണ്ട് എന്നെ ഒരു നടനായി.. സംവിധായകനായി..പക്ഷേ ഒരിക്കല്‍ പോലും ..സ്വപ്നത്തില്‍ പോലും ഞാന്‍ കാണാത്ത ഒരു ഐറ്റം നടക്കാന്‍ പോകുന്നു. ഞാന്‍ ഒരു സിനിമ നിര്‍മിക്കുന്നു. എന്‍റെ പടത്തില്‍ എന്നെ സഹായിച്ച നിധീഷ് ആണ് എഴുത്തും സംവിധാനവും. ആന്‍റണി വര്‍ഗീസ് എന്ന നടന്‍, അതിലുപരി എന്‍റെ സ്വന്തം സഹോദരന്‍ , നാട്ടുകാരന്‍.. സിമ്പിള്‍ മനുഷ്യന്‍.. പുള്ളിയാണ് നായകന്‍.... കൂടെ അനുഗ്രഹ കഴിവുകള്‍ ഉള്ള ഒരു കൂട്ടം ചെറുപ്പക്കാരും. അഭിമാനത്തോടെ അവരെ അവതരിപ്പിക്കാനുള്ള ഭാഗ്യവും എനിക്ക് കിട്ടും', ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു.

'2403 ഫീറ്റ്' ആണ് ജൂഡിന്‍റെ സംവിധാനതതില്‍ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. കേരളം അതിജീവിച്ച പ്രളയമാണ് ചിത്രത്തിന് ആധാരമെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ നല്‍കുന്ന സൂചന. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലികെട്ടാണ് ആന്‍റണി വർഗീസിന്‍റെ പുറത്തിറങ്ങാനുള്ള ചിത്രം.

Last Updated : Jun 29, 2019, 1:39 PM IST

ABOUT THE AUTHOR

...view details