ഏറ്റവും പുതിയ സംഗീയ വീഡിയോയുമായി ജോനാസ് ബ്രദേഴ്സ്. ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയുടെ ഭർത്താവും ഗായകനുമായ നിക്ക് ജോനാസും രണ്ട് സഹോദരന്മാരും ചേർന്നാണ് സംഗീത വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഇത്തവണ പ്രിയങ്കയും ഇവരോടൊപ്പമുണ്ട്. ഫെബ്രുവരി 28ന് പുറത്തിറങ്ങിയ വീഡിയോ 42 മില്ല്യണ്‍ പേരാണ് ഇതിനോടകം യൂട്യൂബില്‍ കണ്ടത്.
'സക്കർ' ആൽബവുമായി ജോനാസ് സഹോദരന്മാർ; ഒപ്പം പ്രിയങ്കയും - sucker
സക്കര് എന്ന് പേരിട്ടിരിക്കുന്ന ആല്‍ബത്തില്‍ വളരെ ഹോട്ടായിട്ടാണ് പ്രിയങ്ക പ്രത്യക്ഷപ്പെടുന്നത്. ഫെബ്രുവരി 28ന് പുറത്തിറങ്ങിയ വീഡിയോ 42 മില്ല്യണ്‍ പേരാണ് ഇതിനോടകം കണ്ടത്.
'സക്കര്' എന്ന് പേരിട്ടിരിക്കുന്ന ആല്‍ബത്തില്‍ വളരെ ഹോട്ടായിട്ടാണ് പ്രിയങ്ക പ്രത്യക്ഷപ്പെടുന്നത്. പ്രിയങ്കയും നിക്കും തമ്മിലുള്ള ചുംബന രംഗവും ഗാനത്തിലുണ്ട്. ഇവരോടൊപ്പം നിക്കിൻ്റെ സഹോദരനായ കെവിന്‍ ജോനാസ്, ജോ ജോനാസ് ഇവരുടെ ഭാര്യമാരായ ഡാനിയേല ജോനാസ്, സോഫി ടർണർ എന്നിവരും വീഡിയോയിലുണ്ട്.
2018 ഡിസംബർ ഒന്നിനാണ് പ്രിയങ്കയും പോപ് ഗായകൻ നിക്ക് ജോനാസും വിവാഹം കഴിക്കുന്നത്. ജോഥ്പുരിൽ വച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുൾപ്പടെ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. വിവാഹത്തിന് ശേഷം നിക്കിൻ്റെയും പ്രിയങ്കയുടെയും നിരവധി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഇവരുടെ ഹണിമൂണ്‍ ചിത്രങ്ങള്‍ ഹോളിവുഡിലും ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലും വൈറലായിരുന്നു.