കേരളം

kerala

ETV Bharat / sitara

‘ജോക്കര്‍’ പറഞ്ഞതിലും രണ്ട് ദിവസം മുമ്പേ ഇന്ത്യയിലെത്തും - joker to release on october 2 in india

ബാറ്റ്മാന്‍ സീരിസിലൂടെ പ്രശസ്തി നേടിയ ജോക്കര്‍ എന്ന കഥാപാത്രത്തെ കുറിച്ചുള്ള ചിത്രമാണ് 'ജോക്കര്‍'. എങ്ങനെയാണ് ജോക്കര്‍ ക്രൂരനായ വില്ലനിലേക്ക് എത്തിച്ചേര്‍ന്നതെന്നാണ് ചിത്രം പറയുന്നത്.

joker

By

Published : Sep 26, 2019, 10:21 AM IST

ഇന്ത്യയിലെ ‘ജോക്കര്‍’ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ചിത്രം നേരത്തെ നിശ്ചയിച്ചിരുന്നതിനേക്കാള്‍ രണ്ട് ദിവസം മുമ്പ് ഇന്ത്യയില്‍ റിലീസ് ചെയ്യും. ഒക്ടോബര്‍ നാലിനായിരുന്നു നേരത്തെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തിയായതിനാല്‍ ഇന്ത്യയില്‍ അവധിയാണ്. ഇതിനാല്‍ ചിത്രം ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് നിർമാതാക്കളായ വാര്‍ണര്‍ ബ്രോസ്.

ട്വിറ്ററിലൂടെയാണ് വാര്‍ണര്‍ ബ്രോസ് ഈ വിവരം അറിയിച്ചത്. ഇതോടെ ഹൃത്വിക് റോഷനും ടൈഗര്‍ ഷ്രോഫും പ്രധാന വേഷങ്ങളിലെത്തുന്ന വാർ എന്ന ചിത്രത്തിനൊപ്പമായിരിക്കും ജോക്കര്‍ തിയേറ്ററുകളിലെത്തുക. ജോക്കര്‍ എത്തുന്നതോടെ വാറിന്‍റെ ഓപ്പണിങ് കളക്ഷനെ സാരമായി തന്നെ ബാധിച്ചേക്കും. അതേസമയം, ചിത്രത്തിന്‍റെ വേള്‍ഡ് റിലീസ് ഒക്ടോബര്‍ നാലിന് തന്നെയാണ്.

സിനിമാ പ്രേമികള്‍ സമീപകാലത്തൊന്നുമില്ലാത്ത അത്ര ആകാംക്ഷയോടെയാണ് ജോക്കറിനായി കാത്തിരിക്കുന്നത്. റോട്ടന്‍ ടൊമാറ്റോയില്‍ ചിത്രത്തിന് 76 ശതമാനം റേറ്റിങ്ങും ലഭിച്ചിട്ടുണ്ട്. ചിത്രത്തെക്കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകളും റിപ്പോര്‍ട്ടുകളുമെല്ലാം കാത്തിരിപ്പിന് ആവേശം പകരുന്നു. ഇതോടൊപ്പം ചിത്രം വിവാദത്തിനും തിരികൊളുത്തിയിട്ടുണ്ട്. അമേരിക്കയിലെന്നും ചര്‍ച്ചയാകുന്ന തോക്ക് ഭീകരതയുമായി ബന്ധപ്പെട്ടതാണ് സിനിമയെ ചൊല്ലിയുളള വിവാദം. സമൂഹം തങ്ങളോട് ചെയ്തതിനുള്ള പ്രതികാരമെന്ന നിലയില്‍ ആളുകളെ വെടിവച്ച് കൊല്ലുന്നവരെ മഹത്വവത്കരിക്കുന്നതാണ് ചിത്രമെന്നാണ് വിമര്‍ശനങ്ങള്‍.

ABOUT THE AUTHOR

...view details