ആർ റേറ്റഡ് സിനിമകളുടെ കളക്ഷനിൽ സർവകാല റെക്കോർഡ് തകർത്ത് ജോക്കർ. ഡെഡ്‌പൂൾ 2, അതിന്‍റെ തന്നെ ആദ്യഭാഗം എന്നിവയുടെ റെക്കോർഡ് തകർത്താണ് എക്കാലത്തെയും വലിയ ആർ-റേറ്റഡ് ചിത്രമായി ജോക്കർ മാറിയിരിക്കുന്നത്.
കലക്ഷനിൽ സർവകാല റെക്കോർഡ് തകർത്ത് 'ജോക്കർ' - joker highest grossing movie
ഇതുവരെ 771.28 മില്ല്യൺ ഡോളറാണ്(5463 കോടിയിൽ അധികം) ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ജോക്കറിന്‍റെ ബോക്സ് ഓഫീസ് കലക്ഷൻ.
ഇതുവരെ 771.28 മില്ല്യൺ ഡോളറാണ്(5463 കോടിയിൽ അധികം) ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ജോക്കറിന്‍റെ ബോക്സ് ഓഫീസ് കലക്ഷൻ. ജോക്ക്വിൻ ഫീനിക്സാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ഗോതം സിറ്റിയുടെ നായകനായ ബാറ്റ്മാന്‍റെ കഥ പറഞ്ഞ ‘ദി ഡാർക്ക് നൈറ്റ്’ എന്ന ക്രിസ്റ്റഫർ നോളൻ ചിത്രത്തിലെ വില്ലനായിരുന്നു ജോക്കർ. ജോക്കറിന്‍റെ ജീവിതമാണ് പുതിയ ചിത്രം പറഞ്ഞത്.
വയലന്‍സിന്‍റെ അതിപ്രസരമെന്ന പേരില്‍ യുഎസില്‍ ‘ആര്‍’ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. ഈ സര്‍ട്ടിഫിക്കറ്റോട് കൂടി ഡി.സി കോമിക്‌സിന്‍റെ ഏറ്റവും കൂടുതല്‍ ബോക്‌സ് ഓഫീസ് കലക്ഷന്‍ നേടുന്ന പത്ത് ചിത്രങ്ങളുടെ പട്ടികയിലെത്തിയ ആദ്യ ചിത്രം ജോക്കറാണ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും അവിസ്മരണീയമായ പ്രകടനമാണ് ജ്വോക്കിൻ ഫീനിക്സ് കാഴ്ചവച്ചത് എന്നായിരുന്നു വിമർശകരടക്കമുള്ളവരുടെ അഭിപ്രായം.