Madhuram release on Sony LIV : ജോജു ജോര്‍ജ് കേന്ദ്രകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മധുരം'. ജോജുവിനെ നായകനാക്കി അഹമ്മദ് കബീര്‍ ഒരുക്കുന്ന ചിത്രം ഒടിടി റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുകയാണ്. സോണി ലിവിലൂടെ ജനുവരി 22നാണ് 'മധുരം' റിലീസിനെത്തുന്നത്.
Shruti Ramachandran shares Madhuram poster : 'മധുരം' നായിക ശ്രുതി രാമചന്ദ്രനാണ് ഇക്കാര്യം ഇന്‍സ്‌റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. മധുരം, മധുരം ഓണ്‍ സോണി ലൈവ്, കുറച്ച് മധുരം എടുക്കട്ടെ എന്നീ ഹാഷ്‌ടാഗുകളോടു കൂടി ചിത്രത്തിലെ പോസ്‌റ്ററും നടി പങ്കുവെച്ചിട്ടുണ്ട്.
Madhuram pairs : ചിത്രത്തില്‍ ജോജുവിന്‍റെ നായികയായി ശ്രുതി രാമചന്ദ്രനും, അര്‍ജുന്‍ അശോകന്‍റെ നായികയായി നിഖില വിമലുമാണ് വേഷമിടുന്നത്. നേരത്തെ തന്നെ 'മധുര'ത്തിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു പ്രണയകഥയാകും ചിത്രം പറയുന്നത്. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.