കേരളം

kerala

ETV Bharat / sitara

ജയസൂര്യയുടെ വെടിക്കെട്ട് പൂരം; തൃശൂര്‍ പൂരത്തിന്‍റെ ട്രെയിലറെത്തി - സുദേവ് നായര്‍ ജയസൂര്യ

ഷാജി പാപ്പാന് ശേഷം പുള്ളു ഗിരിയായി ജയസൂര്യ എത്തുന്ന തൃശൂര്‍ പൂരം ഈ മാസം ഇരുപതിന് തിയേറ്ററുകളിലെത്തും

Jayasurya starrer Thrissur Pooram film  Thrissur Pooram film  Thrissur Pooram trailer  Thrissur Pooram trailer  Jayasurya Thrissur Pooram  Jayasurya new film  Rajesh Manohar  ജയസൂര്യയുടെ സിനിമ  തൃശൂര്‍ പൂരം  ജയസൂര്യ തൃശൂര്‍ പൂരം  സുദേവ് നായര്‍ ജയസൂര്യ  പുള്ളു ഗിരി
തൃശൂര്‍ പൂരത്തിന്‍റെ ട്രെയിലറെത്തി

By

Published : Dec 8, 2019, 12:15 PM IST

മാസ് ട്രെയിലറുമായി തൃശൂര്‍ പൂരമെത്തി. രാജേഷ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ 'സഖിയേ..' എന്ന റൊമാന്‍റിക് ഗാനത്തിന് ശേഷം സൂപ്പർ ആക്ഷന്‍ രംഗങ്ങളും പഞ്ച് ഡയലോഗുകളുമായി ട്രെയിലറും എത്തിയിരിക്കുകയാണ്. മുണ്ട് മടക്കികുത്തി പുള്ളു ഗിരിയായി ജയസൂര്യ എത്തുമ്പോൾ നായികയായെത്തുന്നത് തെന്നിന്ത്യൻ താരം സ്വാതി റെഡ്ഡിയാണ്.

ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറിൽ വിജയ്‌ ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീത സംവിധായകനായ രതീഷ് വേഗയാണ് തൃശൂര്‍ പൂരത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. തൃശൂർ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിൽ സുദേവ് നായരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സാബുമോന്‍ അബ്ദുസമദ്, ബാലചന്ദ്രന്‍ ചുളളിക്കാട്, മണിക്കുട്ടന്‍, വിജയ് ബാബു, ഇന്ദ്രന്‍സ്, സുധീര്‍ കരമന, ടി.ജി. രവി, ഷാജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ദീപു ജോസഫ് എഡിറ്റിങ്ങും ആര്‍.ഡി. രാജശേഖര്‍ ഛായാഗ്രഹണവും ഒരുക്കിയിരിക്കുന്നു. ചിത്രം ഈ മാസം ഇരുപതിന് തിയേറ്ററുകളിലെത്തും.

ABOUT THE AUTHOR

...view details