കേരളം

kerala

ETV Bharat / sitara

യതീഷ് ചന്ദ്രയെ സിനിമയിൽ എടുത്തോ? ജയസൂര്യ പങ്കുവച്ച ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ - jayasurya latest instagram post

നടൻ ജയസൂര്യയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

Yatheesh Chandra

By

Published : Oct 18, 2019, 11:36 AM IST

പൊലീസുകാർക്കിടയിലെ സൂപ്പർതാരമാണ് യതീഷ് ചന്ദ്ര ഐപിഎസ്. നടൻ ജയസൂര്യയ്ക്കും രതീഷ് വേഗയ്ക്കുമൊപ്പം നിൽക്കുന്ന യതീഷ് ചന്ദ്രയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

നടൻ ജയസൂര്യയാണ് ഈ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. യതീഷ് ചന്ദ്രയേയും സിനിമയിലെടുത്തോ എന്നാണ് ചിത്രം വൈറലായതോടെ ആരാധകരുടെ അന്വേഷണം. സിംഹത്തിന്‍റെ കസ്റ്റഡിയിൽ രണ്ട് മാൻകുട്ടികൾ എന്നാണ് മറ്റൊരു ആരാധകന്‍റെ കമന്‍റ്. എന്നാൽ ജയസൂര്യയുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്കിടെ സൗഹൃദം പങ്കുവച്ചുകൊണ്ടുള്ള ഒരു ചിത്രമാണിത്.

കര്‍ണാടകയിലെ ദേവാംഗരി ജില്ലക്കാരാനായ യതീഷ് ചന്ദ്ര ബംഗളൂരുവില്‍ ഇലക്ട്രോണിക് എഞ്ചിനീയറായി ജോലി ചെയ്ത് വരുന്നതിനിടയിലാണ് ആ ജോലി ഉപേക്ഷിച്ച് ഐപിഎസുകാരനായത്. അതേസമയം ‘തൃശൂർ പൂര’മെന്ന ചിത്രത്തിന്‍റെ തിരക്കുകളിലാണ് ജയസൂര്യയിപ്പോള്‍. ‘തൃശൂർ പൂര’ത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സംഗീത സംവിധായകന്‍ രതീഷ് വേഗയാണ്. പുള്ളു ഗിരി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്നത്.

ABOUT THE AUTHOR

...view details